മകനെ കുത്തിപ്പരിക്കേൽപ്പിച്ച അച്‌ഛനെ മരിച്ച നിലയില്‍ കണ്ടെത്തി

മകനെ കുത്തിപ്പരിക്കേൽപ്പിച്ച അച്‌ഛനെ മരിച്ച നിലയില്‍ കണ്ടെത്തി
Father Found Dead After Injuring Son : രാവിലെ ചെല്ലപ്പനും മകനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തർക്കത്തിനിടെ ചെല്ലപ്പൻ കത്തി ഉപയോഗിച്ച് മകനെ കുത്തി പരിക്കേൽപ്പിച്ചു.
കോട്ടയം: മകനെ കുത്തി പരിക്കേൽപ്പിച്ച അച്‌ഛനെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ വള്ളിച്ചിറയ്ക്ക് സമീപം താമസിക്കുന്ന വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്.
ഇന്ന് (തിങ്കളാഴ്‌ച) രാവിലെ വസ്‌തു കൈമാറ്റവുമായി ബന്ധപ്പെട്ട് ചെല്ലപ്പനും മകനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തർക്കത്തിനിടെ ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തില്‍ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്.
പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്താണ് ചെല്ലപ്പന്‍റെ മരണം.
തന്‍റെ പഴയ വീടിനോട് ചേർന്നാണ് ചെല്ലപ്പന്‍റെ മൃതദേഹം കണ്ടെത്തിയത്. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. പാലാ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
