ഓര്‍മ നഷ്‌ടപ്പെട്ട് അലഞ്ഞുനടന്ന സൈനികനെ കണ്ടെത്തി; 16 വർഷമായി മുടങ്ങികിടന്ന പെന്‍ഷന്‍ തുക കൈമാറി

author img

By

Published : Nov 25, 2022, 10:36 AM IST

ex soldier  who lost memory found  give pension of sixteen years  ex soldier saseendran  pension rupees  ex soldier saseendran  latest news in kottayam  latest news today  അലഞ്ഞുനടന്ന സൈനികനെ കണ്ടെത്തി  ഓര്‍മ നഷ്‌ടപ്പെട്ട് അലഞ്ഞുനടന്ന സൈനികന്‍  മുടങ്ങികിടന്ന പെന്‍ഷന്‍ തുക കൈമാറി  ഡിഫൻസ് പെൻഷൻ ഡിസ്ബേഴ്‌സിങ് ഓഫീസ്  എം ജി ശശീന്ദ്രന്‍  ഡിപിഡിഓ  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത

വിമുക്ത ഭടനാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം 16 വർഷമായി മുടങ്ങികിടന്ന പെന്‍ഷന്‍ തുകയായ 21.61 ലക്ഷം രൂപ ഡിഫൻസ് പെൻഷൻ ഡിസ്ബേഴ്‌സിങ് ഓഫിസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് നല്‍കി

കോട്ടയം: ഓർമ നഷ്‌ടപ്പെട്ടു കോട്ടയം നഗരത്തിൽ അലഞ്ഞു നടന്ന വിമുക്തഭടനെ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ എം ജി ശശീന്ദ്രനാണ്(70) ഓർമ നഷ്‌ടപ്പെട്ട് നഗരത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നത്. വിമുക്ത ഭടനാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം 16 വർഷമായി മുടങ്ങികിടന്ന പെന്‍ഷന്‍ തുകയായ 21.61 ലക്ഷം രൂപ ഡിഫൻസ് പെൻഷൻ ഡിസ്ബേഴ്‌സിങ് ഓഫിസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് നല്‍കി.

ഓര്‍മ നഷ്‌ടപ്പെട്ട് അലഞ്ഞുനടന്ന സൈനികനെ കണ്ടെത്തി; 16 വർഷമായി മുടങ്ങികിടന്ന പെന്‍ഷന്‍ തുക കൈമാറി

മുടങ്ങിക്കിടന്ന പെൻഷൻ തുക സ്വീകരിക്കാനായി ഡിപിഡിഒയിൽ എത്തിയ ശശീന്ദ്രനെ പൊന്നാടയണിയിച്ചാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. മുടങ്ങിക്കിടന്ന പെൻഷൻ തിരികെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ പറഞ്ഞു. 2007 ജൂൺ മുതലാണ് ശശീന്ദ്രൻ പെൻഷൻ വാങ്ങാതായത്.

ഓർമ നഷ്‌ടപ്പെട്ട് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിപോവുകയായിരുന്നു. പെൻഷൻകാരെ എല്ലാ വർഷവും ഡിപിഡിഒ തിരിച്ചറിയണമെന്നാണ് നിയമം. പെൻഷനുമായി ബന്ധപ്പെട്ട ഇദ്ദേഹത്തെ വർഷങ്ങളായി ഡിപിഡിഒ ഉദ്യോഗസ്ഥർ അന്വേഷിക്കുകയായിരുന്നു.

ഓർമ നഷ്‌ടപ്പെട്ട് നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ ശശീന്ദ്രനെ ഒരു അഭയകേന്ദ്രം ഏറ്റെടുത്തു. വിമുക്ത ഭടനാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡ് ഇദ്ദേഹത്തിന്‍റെ പക്കൽനിന്ന് വാർഡൻ കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തെയും കൊണ്ട് ഡിപിഡിഒ ഓഫിസിലെത്തിയപ്പോൾ പെൻഷൻ തുക ലഭിച്ചങ്കിലും കുടിശ്ശിക കിട്ടിയില്ല.

ഇതിന് മേലുദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കേണ്ടതുണ്ടായിരുന്നു. അതിനിടെ ശശീന്ദ്രനെ വീണ്ടും കാണാതായി. തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഡിപിഡിഒ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെയും ഇവർ ബന്ധപ്പെട്ടു. പിന്നാലെ ബന്ധുക്കളോടൊപ്പമെത്തിയാണ് ശശീന്ദ്രൻ കുടിശ്ശികത്തുക ഡിപിഡിഒ ഉദ്യോഗസ്ഥരിൽ നിന്ന് ഏറ്റുവാങ്ങിയത്. കുടിശ്ശിക വാങ്ങാൻ എത്തിയ ശശീന്ദ്രനെ പൊന്നാടയണിയിച്ചും പൂക്കൾ നൽകിയുമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.