'നാര്‍ക്കോട്ടിക് ജിഹാദ്' : സർക്കാർ നിലപാട് ഖേദകരം, ബിഷപ്പിനെതിരെ അന്വേഷണം വേണമെന്ന് പൗരാവകാശ സമിതി

author img

By

Published : Sep 21, 2021, 3:43 PM IST

Updated : Sep 21, 2021, 6:05 PM IST

Civil Rights Committee  against Bishop allegation  Narcot Jihad  നാര്‍ക്കോട്ട് ജിഹാദ്  ബിഷപ്പിനെതിരെ അന്വേഷണം  പൗരാവകാശ സമിതി  മാർ ജോസഫ് കല്ലറങ്ങാട്ട്  പാലാ രൂപത ബിഷപ്പ്  പാലാ ബിഷപ്പ്

വിവാദ പ്രസംഗത്തെ എതിർത്തവർ തീവ്രവാദികളാണെന്ന മന്ത്രി വി.എൻ വാസവന്‍റെ പ്രസ്‌താവന ഉചിതമായില്ലെന്ന് പൗരാവകാശ സമിതി

കോട്ടയം : പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് അരോപണത്തില്‍ സർക്കാർ നിലപാട് ഖേദകരമെന്ന് പൗരാവകാശ സംരക്ഷണ സമിതി. മതസ്‌പർധ വളർത്തുന്ന ബിഷപ്പിന്‍റെ പ്രസംഗത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിടണമെന്നും പൗരാവകാശ സമിതി ആവശ്യപ്പെട്ടു.

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സർക്കാർ നിലപാട് ഖേദകരമെന്ന് പൗരാവകാശ സമിതി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സത്യമുണ്ടെങ്കിൽ കുറ്റക്കാരെ ശിക്ഷിക്കണം. വിവാദ പ്രസംഗത്തെ എതിർത്തവർ തീവ്രവാദികളാണെന്ന മന്ത്രി വി.എൻ വാസവന്‍റെ പ്രസ്‌താവന അനുചിതമായി. ബിഷപ്പിനെതിരെ ജില്ല പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

ALSO READ: 'കൊടി സുനിയാണ് സൂപ്രണ്ട്, ജയിൽ സുഖവാസ കേന്ദ്രം' ; സര്‍ക്കാര്‍ ഒത്താശയെന്ന് കെ സുധാകരന്‍

ആരോപണങ്ങളിൽ തെളിവുകൾ നൽകാൻ കഴിയാത്ത ബിഷപ്പ് പ്രസ്‌താവന പിൻവലിച്ച് മാപ്പുപറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു.

സംഘടന ഭാരവാഹികളായ വി.എച്ച് അലിയാർ മൗലവി, അബ്‌ദുൽ നാസർ മൗലവി, അബ്‌ദുൽ സമദ്, സുധീർ മൗലവി, വി. നവാസ് എന്നിവർ പങ്കെടുത്തു.

Last Updated :Sep 21, 2021, 6:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.