വായനയുടെ വിശാല ലോകം തുറന്നിട്ട് അക്ഷരനഗരയിലെ കുട്ടികളുടെ ലൈബ്രറി 53-ാം വർഷത്തിലേക്ക്

author img

By

Published : Jun 19, 2022, 1:49 PM IST

childrens library in kottayam  library for children in kottayam  കുട്ടികളുടെ ലൈബ്രറി കോട്ടയം  അക്ഷരനഗരി വായനാദിനം  reading day  dc kizhakkemuri  ഡിസി കിഴക്കേമുറി

1969ൽ പ്രവർത്തനം ആരംഭിച്ച കുട്ടികളുടെ ലൈബ്രറിയുടെ പ്രവർത്തനം 53-ാം വർഷത്തിലേക്ക് കടക്കുകയാണ്.

കോട്ടയം: അറിവിന്‍റെ വെളിച്ചം പകർന്ന് അക്ഷരനഗരിയിൽ തലയുയർത്തി നിൽക്കുന്ന കുട്ടികളുടെ ലൈബ്രറിയാണിത്. 1969ൽ സ്വകാര്യ ഭാഗ്യക്കുറി നറുക്കെടുപ്പ് അനുവദിച്ചിരുന്ന കാലത്ത് ലോട്ടറി നടത്തി സമാഹരിച്ച നാലര ലക്ഷം രൂപ കൊണ്ട് പ്രവർത്തനം ആരംഭിച്ചതാണ് കേരളത്തിൽ കുട്ടികൾക്ക് മാത്രമായുള്ള ഈ ലൈബ്രറി. ആ പണം കൊണ്ട് മുൻ അംബാസഡറായിരുന്ന കെപിഎസ് മേനോന്‍റെ തറവാട് വീട് സ്ഥിതി ചെയ്‌തിരുന്ന തിരുനക്കര ഗോപി വിലാസം ബംഗ്ലാവും ഒന്നരയേക്കർ സ്ഥലവും വാങ്ങി.

കുരുന്നുകൾക്ക് അറിവ് പകർന്ന് അക്ഷരനഗരിയിലെ കുട്ടികളുടെ ലൈബ്രറി

വീണ്ടും പണം സമാഹരിച്ച് മൂന്ന് നില കെട്ടിടവും നിർമിച്ചു. 1969 ജൂണിൽ പുതിയ കെട്ടിടത്തിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആയിരുന്ന വി.കെ.ആർ.വി റാവു ആയിരുന്നു ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ലൈബ്രറിയുടെ പ്രവർത്തനം 53-ാം വർഷത്തിലേക്ക് കടക്കുമ്പോൾ കൊച്ചു വായനക്കാർക്കായി കവിതകളും, ചെറുകഥകളും, നോവലുകളും, ജീവചരിത്രങ്ങളുമടക്കം വിജ്ഞാനത്തിനും ആസ്വാദനത്തിനുമായി ആയിരക്കണക്കിന് പുസ്‌തകങ്ങളാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്.

ഈ വായനാദിനത്തിൽ 1000 പുസ്‌തകങ്ങൾ കൂടി എത്തുന്നതോടെ കുട്ടികളുടേത് മാത്രമായ ഈ അറിവിന്‍റെ കേന്ദ്രം കൂടുതല്‍ ഉയരങ്ങൾ കീഴടക്കും. കാൽ ലക്ഷത്തിലധികം പുസ്‌തകങ്ങളോടെ പ്രവർത്തനം തുടരുന്ന ലൈബ്രറി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ ലൈബ്രറിയാക്കാനുള്ള പ്രവർത്തനവും പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.