School Building Collapsed In Kollam: ചിതറയിൽ സ്‌കൂൾ കെട്ടിടം തകർന്ന് വീണു; അവധി ദിവസമായതിനാൽ വന്‍ ദുരന്തം ഒഴിവായി

School Building Collapsed In Kollam: ചിതറയിൽ സ്‌കൂൾ കെട്ടിടം തകർന്ന് വീണു; അവധി ദിവസമായതിനാൽ വന്‍ ദുരന്തം ഒഴിവായി
Building Collapsed In Kollam: ശനിയാഴ്‌ച രാത്രിയിലാണ് കെട്ടിടം തകർന്ന് വീണത്.
കൊല്ലം: ചിതറയിൽ പേഴുമൂട് യുപിഎസിലെ സ്‌കൂൾ കെട്ടിടം തകർന്ന് വീണു. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി (School Building Collapsed In Kollam). സ്‌കൂളിലെ പ്രധാന കെട്ടിടമാണ് തകർന്ന് വീണത്. ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് നിലപതിച്ചത്. ശനിയാഴ്‌ച രാത്രിയിലാണ് അപകടമുണ്ടായത്.
1985ൽ സ്ഥാപിച്ച മനേജ്മെന്‍റ് സ്‌കൂളായിരുന്നു ഇത്. വർഷങ്ങളായി കെട്ടിടം അപകട ഭീക്ഷണിയിലായിട്ടും പുതിക്കിപണിയാൻ മാനേജ്മെന്‍റ് തയാറായില്ല എന്നാണ് പിടിഎ പ്രസിഡന്‍റ് സെയ്‌ഫുദ്ദീൻ പറഞ്ഞത്. കഴിഞ്ഞ ദിവസവും ഈ കെട്ടിടത്തിൽ കുട്ടികൾ ഇരുന്ന് പഠിച്ചിരുന്നെന്ന് പ്രദേശവാസികളും പറഞ്ഞു.
അതേസമയം ഈ കെട്ടിടം പ്രവർത്തിച്ചിരുന്നില്ലെന്നാണ് മനേജ്മെന്‍റിന്‍റെ വാദം. എന്നാൽ ശനിയാഴ്‌ച അർധരാത്രിയോടെ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾ പുലർച്ചയോടെ തന്നെ വാരി മാറ്റിയിരുന്നു. അപകടം നടന്ന കെട്ടിടത്തിലാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്.
അതേസമയം തിരുവനന്തപുരത്ത് മാറനല്ലൂർ കണ്ടല ഗവണ്‍മെന്‍റ് ഹൈസ്‌കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണു. ഇക്കഴിഞ്ഞ ജൂണിൽ പ്രവേശനോത്സവത്തിന് സ്‌കൂളിൽ വിദ്യാർഥികൾ എത്തുന്നതിന് മണിക്കൂറുകൾ മുൻപാണ് സംഭവം നടന്നത്. പുതിയതായി നിർമിച്ച കെട്ടിടത്തിന്‍റെ ഒരു ഭിത്തിയാണ് നിലംപൊത്തിയത്.
