ഓണത്തെ വരവേറ്റ് നാട്ടിലേക്കിറങ്ങി കരടികൾ, പിടികൂടാൻ കൂടെ വേട്ടക്കാരനും; കരടി കളിയുടെ ആവേശത്തിൽ അരുനല്ലൂർ

author img

By

Published : Sep 6, 2022, 8:32 PM IST

കരടി കളി  കൊല്ലത്ത് കരടി കളി  അരുനല്ലൂരിൽ കരടി കളി  KARADI KALI KOLLAM  Karadi Kali part of Onam Celebration in Kollam  അരുനല്ലൂരിൽ ഓണത്തെ വരവേറ്റ് കരടി കളി  കരടിയും വേട്ടക്കാരനും  കരടി കളിയുടെ ആവേശത്തിൽ അരുനല്ലൂർ

ഓണക്കാലത്ത് കരടികളും വേട്ടക്കാരനും പാട്ടുകാരും ചേർന്ന് വീടുകളിൽ സന്ദർശനം നടത്തുന്നു. അത്തം നാളിൽ തുടങ്ങി കരടി കളി 28 ഓണം വരെ തുടരും.

കൊല്ലം: ഓണം എത്തിയതോടെ തേവലക്കര അരുനല്ലൂരിൽ കൊല്ലത്തിന്‍റെ കലാരൂപമായ കരടി കളി അരങ്ങേറി. ഓല കീറി ഈർക്കിലി കളഞ്ഞ് അതിനെ അരയ്ക്കു ചുറ്റും ഉടുത്ത് മുഖംമൂടിയും അണിഞ്ഞാണ് കരടികൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ദേഹമാസകലം കരിയും തേച്ച് അമ്പും വില്ലുമായി വേട്ടക്കാരൻ കൂടി രംഗത്ത് എത്തുന്നതോടെ വാമൊഴിയായി കിട്ടിയ കരടി കളിക്ക് തുടക്കമായി.

കരടി കളിയുടെ ആവേശത്തിൽ അരുനല്ലൂർ

പാടങ്ങളിൽ കൊയ്‌തുകൂട്ടിയ നെല്ലിന് കാവൽ നിന്ന കർഷകർ രാത്രിയിൽ ഉറങ്ങിപ്പോകാതിരിക്കാൻ വേണ്ടിയാണ് കരടി കളി ആരംഭിച്ചതാണ് വിശ്വാസം. ഓണക്കാലത്ത് കരടികളും വേട്ടക്കാരനും പാട്ടുകാരും ചേർന്ന് വീടുകളിൽ സന്ദർശനം നടത്തുന്നു. പുരാണകഥകളും ആനുകാലിക സംഭവങ്ങളും ചേർത്ത് രൂപപ്പെടുത്തിയ പാട്ടിനൊപ്പം ആണ് കരടികൾ ചുവടുവെക്കുന്നത്.

ഇടക്കാലത്ത് ക്ഷയിച്ചുപോയ കരടികളിയെ പുനർജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അരുനല്ലൂരിൽ കരടികളി സംഘം രൂപീകരിച്ചത്. പുതിയ തലമുറക്ക് നാടിന്‍റെ തനത് കലാരൂപം മനസിലാക്കുന്നതിനും ആസ്വദിക്കുന്നതിനുമായാണ് കരടി കളി വീണ്ടും നാട്ടിൻ പുറങ്ങളിൽ നിറയുന്നുത്. അത്തം നാളിൽ തുടങ്ങി കരടി കളി 28 ഓണം വരെ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.