ആംബുലൻസ് സർവീസിൻ്റെ മറവിൽ മയക്ക് മരുന്ന് കടത്ത്: കൊലക്കേസ് പ്രതി പിടിയിൽ

author img

By

Published : Aug 26, 2022, 7:38 AM IST

mdma  ആംബുലൻസ് സർവ്വീസിൻ്റെ മറവിൽ മയക്ക് മരുന്ന്  എംഡിഎംഎ  കൊല്ലത്ത് എംഡിഎംഎ പിടികൂടി  drug smuggler under cover of ambulance service  Excise team arrests drug smuggler in kollam  kollam drug smuggling news  kerala news  kerala crime news  മയക്ക് മരുന്ന് കടത്തുന്ന കൊലക്കേസ് പ്രതി  കേരള വാർത്തകൾ

ഓപ്പറേഷൻ ദൂതിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കൊല്ലം കരിക്കോട് സ്വദേശി അഖിൽ പിടിയിലായത്. മാരക മയക്കുമരുന്നായ എംഡിഎംഎയും (5.38 ഗ്രാം) കഞ്ചാവും (15 ഗ്രാം) ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കൊല്ലം: ആംബുലൻസ് സർവ്വീസിൻ്റെ മറവിൽ മയക്ക് മരുന്ന് കടത്തുന്ന കൊലക്കേസ് പ്രതിയെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഓപ്പറേഷൻ ദൂതിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കൊല്ലം കരിക്കോട് സ്വദേശി അഖിൽ പിടിയിലായത്. മാരക മയക്കുമരുന്നായ എംഡിഎംഎയും (5.38 ഗ്രാം) കഞ്ചാവും (15 ഗ്രാം) ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കൊല്ലത്ത് ആംബുലൻസ് സർവ്വീസിൻ്റെ മറവിൽ മയക്ക് മരുന്ന് കടത്തുന്ന കൊലക്കേസ് പ്രതിയെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു

നിരവധി കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾ കൊലപാതക കേസിൽ വിചാരണ നേരിടുകയാണ്. 2021 ൽ കൊട്ടാരക്കരയിൽ ഇരുവിഭാഗം ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ നടന്ന സംഘർത്തിലുണ്ടായ കൊലപാതക കേസിലെ രണ്ടാം പ്രതി കൂടിയാണ് അഖിൽ. കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ പിന്നീട് എംഡിഎംഎ വില്‌പനയിലേക്ക് മാറുകയായിരുന്നു.

ആംബുലൻസിലും, കൊറിയർ സർവീസ് വഴിയുമാണ് മയക്ക് മരുന്ന് കടത്തുന്നതെന്ന് എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്‌ടർ ബി.വിഷ്‌ണു പറഞ്ഞു. പ്രിവന്‍റീവ് ഓഫീസർമാരായ എം.മനോജ്‌ ലാൽ, രഘു കെ.എസ്, ഐ.ബി പ്രിവന്‍റീവ് ഷെഹർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്‌, നിഥിൻ, മുഹമ്മദ് കാഹിൽ, അജീഷ് ബാബു, ജൂലിയൻ ക്രൂസ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.