റോളര്‍ സ്‌കേറ്റിങ്ങുമാകാം, കാസര്‍കോട്ട് ഒരുങ്ങുന്നു മാതൃകാ പാത

author img

By

Published : Jun 22, 2021, 5:45 PM IST

model road in kasargod  kasargod model road  model road kerala news  കാസർകോട് മോഡൽ റോഡ്  മോഡൽ റോഡ് കാസർകോട്ടും  കേരളത്തിലെ മാതൃക റോഡുകൾ

കാസർകോട് ജില്ലയ്ക്ക് വലിയ പരിചയമില്ലാത്ത റോളർ സ്കേറ്റിങ് പരിശീലന സൗകര്യത്തോടെയാണ് പാതയൊരുക്കുന്നത്.

കാസർകോട് : നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കൻഡറി സ്‌കൂള്‍ മുതല്‍ ജില്ല കലക്‌ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാത റോളര്‍ സ്‌കേറ്റിങ് പരിശീലന സൗകര്യത്തോടെ മിനുക്കുന്നു.

ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയില്‍ 250 മീറ്ററിലാണ് പാത നവീകരണം. കാസര്‍കോടിന് അത്ര പരിചിതമല്ലാത്ത റോളര്‍ സ്‌കേറ്റിങില്‍ കുട്ടികളിൽ അഭിരുചി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പരിശീലന സൗകര്യമുള്‍പ്പെടെ ഒരുക്കിയാണ് മുഖം മിനുക്കല്‍.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മാതൃക റോഡ് പദ്ധതിയെക്കുറിച്ച്...

നവീകരിക്കുന്ന പാതയുടെ അരികുകളില്‍ തണല്‍ വിരിക്കാന്‍ അശോക മരവും തളിര്‍ക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണന്‍ അശോക മരങ്ങളുടെ നടീല്‍ ഉദ്ഘാടനം ചെയ്‌തു.

Also Read: ഗള്‍ഫ് യുദ്ധം മുതല്‍ കൊവിഡ് വരെ 12 ആല്‍ബങ്ങള്‍, വിവരശേഖരണത്തിന്‍റെ മധു മാതൃക

നടപ്പാതകളില്‍ ഇന്‍റര്‍ ലോക്ക് പാകും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സ്‌കേറ്റിങ് സൗകര്യം ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്‌തിട്ടുള്ളത്.

പരമ്പരാഗത കായിക ഇനങ്ങള്‍ക്കൊപ്പം മറ്റ് കായിക മേഖലയില്‍ കൂടി കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ല പഞ്ചായത്ത് പദ്ധതി.

രാവിലെയും വൈകിട്ടും കുട്ടികൾക്ക് റോളര്‍സ്‌കേറ്റിങ് പരിശീലനം നല്‍കും. പൊതു ഇടങ്ങള്‍ കൂടുതല്‍ സൃഷ്‌ടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യഥാര്‍ഥ്യമാക്കുന്നതിന് ജില്ല കലക്‌ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ ആശയമാണ് മാതൃക വീഥിയിലൂടെ ഫലപ്രാപ്‌തിയിലെത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.