'വിദ്യാർഥിയെ കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചു' ; കാസർകോട് ഗവ.കോളജ്‌ പ്രിൻസിപ്പലിനെതിരെ പരാതി

author img

By

Published : Nov 17, 2021, 3:17 PM IST

kasargod government college  kasargod government college pricipal news  allegations against kasargod government college pricipal  MSF allegations against kasargod government college pricipal  principal asked to bow down  msf latest allegations news  kasargod news  kasargod government college pricipal incharge m rama  allegations against M RAMA news  allegations against M RAMA latest news  കാസർകോട് ഗവ.കോളജ്‌ പ്രിൻസിപ്പൽ  കാസർകോട് ഗവ.കോളജ്‌  പ്രിൻസിപ്പലിനെതിരെ ആരോപണം  വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചു  വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചതായി പരാതി  ഗവ:കോളജ് പ്രിൻസിപ്പൽ കാസർകോട്  കാസർകോട് ഗവ.കോളജ്‌ പ്രിൻസിപ്പൽ വാർത്ത

Kasargod Govt College ലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചുവെന്ന് MSF

കാസർകോട് : കാസർകോട് ഗവ:കോളജ് (Kasaragod government college) പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചതായി പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചുവെന്നാണ് എം.എസ്.എഫിന്‍റെ പരാതി. ഇത് സംബന്ധിച്ച ഫോട്ടോയും MSF പുറത്തുവിട്ടു.

വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും കോളജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാല് പിടിക്കണമെന്നും പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ നിര്‍ദേശിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. വിഷയത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും DGP ക്കും പരാതി നൽകിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും MSF ആവശ്യപ്പെട്ടു.

കാസർകോട് ഗവ.കോളജ്‌ പ്രിൻസിപ്പലിനെതിരെ ആരോപണം; വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചതായി പരാതി

ALSO READ: ജനം ചോദിക്കുന്നു, ഇരിക്കാനാകില്ലെങ്കില്‍ പിന്നെന്തിനാണ് ഈ കാത്തിരിപ്പു കേന്ദ്രങ്ങൾ, അഴിമതിയെന്നും ആക്ഷേപം

അതേസമയം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്‌തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ ഡോ.എം.രമയുടെ പ്രതികരണം. ഈ പ്രശ്‌നം പരിഹരിക്കാൻ വിദ്യാർഥി തന്നെ വിളിച്ചിരുന്നു.

വിദ്യാർഥി സ്വമേധയാ കാല്‍ പിടിക്കുകയായിരുന്നു. എം.എസ്.എഫിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിൻസിപ്പൽ രമ പറഞ്ഞു. സംഭവത്തിൽ എം.എസ്.എഫ് പ്രവർത്തകർ കോളജിന് മുന്നിൽ പ്രതിഷേധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.