മറിഞ്ഞ ഓട്ടോയില്‍ നിറയെ മദ്യക്കുപ്പികള്‍; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

author img

By

Published : Jun 28, 2021, 5:06 PM IST

liquer raid  auto rickshaw  മദ്യം പിടിച്ചു  ഓട്ടോ മറിഞ്ഞു  കാസർകോട് വാർത്തകള്‍  kasargod news

കുഞ്ചത്തൂര്‍ ദേശീയപാതയ്‌ക്ക് സമീപമാണ് സംഭവം.

കാസർകോട്: മഞ്ചേശ്വരത്ത് മദ്യം കടത്തുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. കര്‍ണാടകയില്‍ നിന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പദവ് റോഡിലെത്തിയ ഓട്ടോറിക്ഷ കുഞ്ചത്തൂര്‍ ദേശീയപാതയിലേക്ക് കടക്കുന്നതിന് മുമ്പേയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓട്ടോയില്‍ നിന്ന് 15 ഓളം മദ്യത്തിന്‍റെ ബോക്സുകള്‍ കണ്ടെടുത്തു.

also read: ബാറുകള്‍ തുറന്നു ; ബിയറും വൈനും മാത്രം

ഓട്ടോ ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയതായാണ് വിവരം. ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാത്രി കാലങ്ങളിലും, പുലര്‍ച്ചകളിലും ഈ റോഡിലൂടെ വാഹനങ്ങളിൽ മദ്യം കടത്തുന്നത് സജീവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.