ഉദുമ മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ പി. രാഘവന്‍ അന്തരിച്ചു

author img

By

Published : Jul 5, 2022, 8:46 AM IST

Former Uduma MLA P Raghavan passes away  Uduma MLA P Raghavan died  ഉദുമ മുന്‍ എംഎൽഎ പി രാഘവന്‍ അന്തരിച്ചു  സിപിഎം നേതാവ് പി രാഘവന്‍ അന്തരിച്ചു

1991ലും 1996ലും ഉദുമ മണ്ഡലത്തിൽ നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു

കാസർകോട്‌ : ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി. രാഘവന്‍ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1991ലും 1996ലും ഉദുമ മണ്ഡലത്തിൽ നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബേഡകം പഞ്ചായത്ത്‌ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്‌.

37 വര്‍ഷത്തോളം സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്‌ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കമല, മക്കൾ: അരുൺ കുമാർ (ഏഷ്യാനെറ്റ്‌ ന്യൂസ്‌ ദുബായ്‌ ലേഖകൻ), അജിത്‌ കുമാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.