'സുധാകരന്‍റെ പ്രസ്‌താവന അപകീര്‍ത്തിപരം': മാനനഷ്‌ട കേസ് കൊടുക്കുമെന്ന് സികെ ശ്രീധരന്‍

author img

By

Published : Nov 21, 2022, 11:41 AM IST

CK Sreedharan K Sudhakaran controversy  CK Sreedharan about K Sudhakaran statement  CK Sreedharan  K Sudhakaran  K Sudhakaran statement about CK Sreedharan  സി കെ ശ്രീധരന്‍  സി കെ ശ്രീധരനെ കുറിച്ച് സുധാകരന്‍റെ പ്രസ്‌താവന  ടി പി ചന്ദ്രശേഖരൻ  സിപിഎം നേതാവ് പി മോഹനൻ  മുൻ കെപിസിസി വൈസ് ചെയർമാൻ സി കെ ശ്രീധരൻ  കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍  സിപിഎം  CPM

ടിപി ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്‍റെ സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്‍റെ ആരോപണം. പ്രസ്‌താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പാർട്ടി വിട്ട മുൻ കെപിസിസി വൈസ് ചെയർമാൻ സികെ ശ്രീധരൻ പറഞ്ഞു.

കാസർകോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്‌ടക്കേസ്‌ കൊടുക്കുമെന്ന് പാർട്ടി വിട്ട മുൻ കെപിസിസി വൈസ് ചെയർമാൻ സികെ ശ്രീധരൻ. ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കും. സുധാകരന്‍റെ പ്രസ്‌താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്‌താവനയിൽ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സികെ ശ്രീധരൻ വ്യക്തമാക്കി.

സുധാകരൻ വിവരക്കേട് പറയുകയാണ്. ടിപി ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്‍റെ സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്‍റെ ആരോപണം. കഴിഞ്ഞ ദിവസം കാസർകോട് ചിറ്റാരിക്കാലിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരൻ ആരോപണം ഉന്നയിച്ചത്.

വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സികെ ശ്രീധരന്‍റെ പാര്‍ട്ടി മാറ്റമെന്ന് കാസര്‍കോട് പാര്‍ട്ടി പരിപാടിയില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്‍റെ കാലം മുതല്‍ സികെ ശ്രീധരനും സിപിഎമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്‍റെ ഭാഗമായാണ് പി മോഹനന്‍ കേസില്‍ പ്രതിയാകാതിരുന്നത്.

ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേര്‍ പോയില്ലെന്ന കാര്യം സിപിഎമ്മും ശ്രീധരനും ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.