കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഏഴു ദിവസം ഐസൊലേഷൻ നിർബന്ധമാക്കി കർണാടക

author img

By

Published : Jan 14, 2022, 10:19 AM IST

കര്‍ണാടകട മലയാളി വിദ്യാർഥികൾ ഐസൊലേഷൻ  isolation mandatory for kerala students  new guidelines for kerala students in karnataka  കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഐസൊലേഷൻ  മംഗളൂരു കൊവിഡ് പുതിയ മാര്‍ഗനിര്‍ദേശം  ദക്ഷിണ കന്നഡ മലയാളി വിദ്യാർഥികള്‍ നിയന്ത്രണം  new guidelines for college students in dakshina kannada

മെഡിക്കൽ-പാരാമെഡിക്കൽ വിദ്യാർഥികളടക്കമുള്ളവര്‍ക്ക് ഉത്തരവ് ബാധകമാണ്.

കാസർകോട്: കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 7 ദിവസം ഐസൊലേഷൻ നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. മംഗളൂരുവിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതായി ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ജില്ലയിൽ പ്രവേശിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിന് പുറമേയാണ് ഐസൊലേഷൻ.

എട്ടാം ദിവസം ടെസ്റ്റ് നടത്തി പുറത്തിറങ്ങാമെന്ന് ജില്ല ഡപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. മെഡിക്കൽ-പാരാമെഡിക്കൽ വിദ്യാർഥികളടക്കം എല്ലാവർക്കും ഉത്തരവ് ബാധകമാണ്.

Also read: Omicron Home Care: ഒമിക്രോണ്‍, കൊവിഡ്: രോഗികളും ക്വാറന്‍റൈനില്‍ ഉള്ളവരും ശ്രദ്ധിക്കേണ്ടവ

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.