ETV BHARAT EXCLUSIVE: പൊലീസ് വാഹനത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി യു ട്യൂബ് വ്ളോഗർ

author img

By

Published : Aug 9, 2021, 3:56 PM IST

Updated : Aug 9, 2021, 4:06 PM IST

youtube vlogger  Ebull jet  suicide threatening  kannur police  യു ട്യൂബ് വ്ളോഗർ  ഇ ബുൾ ജെറ്റ്  ആത്മഹത്യ ഭീഷണി  കള്ളക്കേസ്

പൊലീസുകാർ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതാണ് എന്നാണ് യു ട്യൂബ് വ്ളോഗറുടെ പരാതി

കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത യു ട്യൂബ് വ്ലോഗർ ആത്മഹത്യ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എസ്ഐയുടെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഇ ബുൾ ജെറ്റ് എന്ന പേരില്‍ പ്രസിദ്ധമായ യുട്യൂബ് വ്ലോഗറുടെ ഭീഷണി. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും വഴി പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കണ്ണൂർ ടൗൺ എസ്ഐയുടെ പേര് പരാമർശിച്ചു കൊണ്ടുള്ള ഭീഷണി.

പൊലീസ് വാഹനത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി യു ട്യൂബ് വ്ളോഗർ

ആർടി ഓഫീസില്‍ വാക്കേറ്റം നടത്തിയെന്ന പരാതിയിലാണ് ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നി യുട്യൂബ് വ്ലോഗർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പനയിൽ മാറ്റം വരുത്തി തുടങ്ങിയ ഒൻപതു കുറ്റങ്ങൾ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസമാണ് വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്. ഉടമകളായ എബിൻ, ലിബിൻ എന്നിവരോട് ഇന്ന് രാവിലെ ആർ.ടി ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു.

Also Read: കെ.എം.ബഷീർ കേസ് പരിഗണിക്കുന്ന കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

ഇന്ന് ഓഫിസിലെത്തിയ ഇവര്‍ ആർ.ടി.ഒയുമായുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ പരിസരത്തു തടിച്ചു കൂടിയ വ്ളോഗർമാരുടെ ഇരുപതോളം ആരാധകരും പൊലീസ് കസ്റ്റഡിയിലാണ്.

Last Updated :Aug 9, 2021, 4:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.