കണ്ണൂരില്‍ അശ്രദ്ധമായി യു ടേണ്‍ എടുത്ത ഓട്ടോറിക്ഷയിലിടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞുകയറി ആംബുലൻസ് ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂരില്‍ അശ്രദ്ധമായി യു ടേണ്‍ എടുത്ത ഓട്ടോറിക്ഷയിലിടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞുകയറി ആംബുലൻസ് ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
അശ്രദ്ധമായി യു ടേൺ എടുത്ത ഓട്ടോറിക്ഷയിൽ ഇടിച്ച ആംബുലൻസ് നേരെ ഡിവൈഡറിലേയ്‌ക്ക് ഇടിച്ചുകയറി
കണ്ണൂർ : പുതിയതെരു ടൗണിൽ അശ്രദ്ധമായി യു ടേൺ എടുത്ത ഓട്ടോറിക്ഷയെ ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യം ആംബുലൻസിലെ കാമറയിൽ പതിഞ്ഞു. ഇന്നലെ (24 - O1 - 2023) വൈകീട്ടായിരുന്നു അപകടം.
കെഎൽ 22 എം 6267 നമ്പർ 108 ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് അത്യാസന്ന നിലയിൽ ഉള്ള രോഗിയുമായി വരികയായിരുന്നു ആംബുലൻസ്. വാഹനം പുതിയ തെരുവിൽ എത്തുമ്പോഴായിരുന്നു അപകടം.
ബൈക്കിനെ വെട്ടിച്ച് അശ്രദ്ധമായി യു ടേൺ എടുത്ത ഓട്ടോറിക്ഷയെ ആംബുലൻസ് ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറിലേയ്‌ക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ, മൊറാഴ സ്വദേശി ബാലകൃഷ്‌ണൻ അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്‌ണനെ കണ്ണൂർ എ.കെ. ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട, ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊന്നില്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
