ഖാസിമിന്‍റെ ചികിത്സയ്‌ക്ക് ഇനിയും വേണം 5.5 കോടി ; സ്വരൂപിക്കാന്‍ സർവീസ് നടത്തി ഓട്ടോകള്‍

author img

By

Published : Aug 24, 2021, 8:44 PM IST

SMA type 2 disease  Auto drivers conducted service to find aid  എസ്.എം.എ ടൈപ്പ് ടു  മുഹമ്മദ് ഖാസിം  സഹായധനം കണ്ടെത്താൻ സർവീസ് നടത്തി ഓട്ടോ ഡ്രൈവർമാർ  ഓട്ടോ ഡ്രൈവർമാർ

18 കോടിയെന്ന വലിയ തുകയ്ക്കായുള്ള ധന സമാഹരണത്തിലാണ് മന്ത്രി എം.വി.ഗോവിന്ദൻ, കെ.സുധാകരൻ എം.പി എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള ചികിത്സ കമ്മിറ്റി.

കണ്ണൂർ : എസ്.എം.എ ടൈപ്പ് ടു എന്ന അപൂർവ രോഗം ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്‍റെ ചികിത്സയ്ക്കായി സഹായധനം സ്വരൂപിക്കാൻ സർവീസ് നടത്തി ഓട്ടോ ഡ്രൈവർമാർ.

തളിപ്പറമ്പിലെ ടി.എം ഓട്ടോ ഫ്രണ്ട്സ് എന്ന കൂട്ടായ്‌മയിലെ 35ഓളം ഡ്രൈവർമാരാണ് ഫണ്ട് സമാഹരിക്കാൻ തിങ്കളാഴ്ച നിരത്തിലിറങ്ങിയത്. മരുന്നിന് ആവശ്യമായ 18 കോടിക്കായി ഇനിയും 5.5 കോടിയിലധികം രൂപ കണ്ടെത്തേണ്ടതുണ്ട്.

ഖാസിമിന് 2 വയസ് പൂർത്തിയാകാൻ ഇനി ഒരു മാസം പോലും ബാക്കിയില്ല. അതിനുമുൻപ് 18 കോടിയെന്ന വലിയ തുകയ്ക്കായുള്ള ധന സമാഹരണത്തിലാണ് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, കെ.സുധാകരൻ എം.പി എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള ചികിത്സ കമ്മിറ്റി.

ഖാസിമിന്‍റെ ചികിത്സയ്‌ക്ക് ഇനിയും വേണം 5.5 കോടി ; സ്വരൂപിക്കാന്‍ സർവീസ് നടത്തി ഓട്ടോകള്‍

ചുരുക്കം ദിവസങ്ങൾക്കുള്ളിൽ 5.5 കോടി രൂപ ഇനിയും ചികിത്സയ്ക്കായി കണ്ടെത്തേണ്ടതുണ്ട്. ഇതിനുവേണ്ടിയാണ് തളിപ്പറമ്പിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ രംഗത്തിറങ്ങിയത്.

Also Read: സെക്രട്ടറിയേറ്റിലെ തീപിടിത്തം : അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്

തിങ്കളാഴ്ച സർവീസ് നടത്തി ലഭിക്കുന്ന തുക ഖാസിമിന്‍റെ ചികിത്സാസഹായത്തിനായി നൽകും. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായാണ് തളിപ്പറമ്പിലെ 35 ഓളം ഓട്ടോ ഡ്രൈവർമാർ ഫണ്ട് സമാഹരണം നടത്തുന്നത്.

ധനസമാഹരണ യാത്ര ഉണ്ടപ്പറമ്പ് മൈതാനിയിൽ തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.