അധികൃതരുടെ അനാസ്ഥ; ദുരിതക്കയമായി പയ്യന്നൂർ ബൈപാസ് റോഡ്

author img

By

Published : May 5, 2022, 1:09 PM IST

payyannur bypass road in bad condition  officials inefficient steps taken towards road development in payyannur  അധികൃതരുടെ അനാസ്ഥ; ദുരിതക്കയമായി പയ്യന്നൂർ ബൈപാസ് റോഡ്  വാഹനങ്ങൾ കടന്നു പോകുമ്പോള്‍ ഉയർന്നുവരുന്ന പൊടിയും ഭീഷണിയാകുന്നു.

റോഡിലെ കുണ്ടും കുഴിയും കാരണം വലഞ്ഞ് യാത്രക്കാര്‍. വാഹനങ്ങൾ കടന്നു പോകുമ്പോള്‍ ഉയർന്നുവരുന്ന പൊടിയും ഭീഷണിയാകുന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്‌ക് നിർബന്ധമാക്കിയത് പയ്യന്നൂർ ബൈപാസിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. കൊവിഡിനെ പ്രതിരോധിക്കാം എന്നതിലുപരി റോഡിലിറങ്ങുമ്പോള്‍ മൂക്കിലും വായിലും കയറുന്ന പൊടിയിൽനിന്നുള്ള സംരക്ഷണ കവചം കൂടിയാവുകയാണ് ഇവര്‍ക്ക് മാസ്‌ക്.

പയ്യന്നൂർ താലൂക്ക് ആശുപത്രിയില്‍ മൾട്ടി-സ്പെഷ്യാലിറ്റി സൗകര്യം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ആവശ്യമായ വൈദ്യുതി ലൈൻ വലിക്കുന്നതിനു വേണ്ടിയാണ് പയ്യന്നൂർ താലൂക്ക് ആശുപത്രി പെരുമ്പാ ബൈപാസ് റോഡിൽ കുഴിയെടുത്തത്. ഇതുമൂലം ബൈപാസ് റോഡ് അടച്ചിടേണ്ടി വന്നതിനാൽ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്.

പയ്യന്നൂർ ബൈപാസ് റോഡ് ശോചനീയാവസ്ഥയില്‍

ഇതേതുടർന്ന് വീണ്ടും ബൈപാസ് റോഡ് യാത്രക്കായി തുറന്നുകൊടുത്തു. റോഡിലെ കുഴി കാരണം വാഹനങ്ങളില്‍ ഇതുവഴി പോകാന്‍ യാത്രക്കാര്‍ പ്രയാസപ്പെട്ടിരുന്നു. അതിനിടെയാണ് കഴിഞ്ഞ ഞായറാഴ്‌ച ബൈപാസ് റോഡിലെ കുഴികൾ അടച്ചത്. എന്നാൽ വളരെ അശാസ്ത്രീയമായി ജില്ലി കല്ലുകൾ കൊണ്ടു കുഴികൾ അടക്കുകയാണ് അധികൃതർ ചെയ്‌തത്.

വലിയ വാഹനങ്ങൾ കടന്നു പോകുമ്പോള്‍ ഉയർന്നുവരുന്ന പൊടിയും യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണി ആയിട്ടുണ്ട്. ബൈപാസ് റോഡിന്‍റെ നിലവിലെ അവസ്ഥ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.