പഠനത്തിന് ശേഷം ഉളിയും ചുറ്റികയുമായി വിനീഷ്; ഇതിനകം നിർമിച്ചത് പത്തോളം കിംപുരുഷു രൂപങ്ങൾ

author img

By

Published : Sep 16, 2021, 8:41 AM IST

Updated : Sep 16, 2021, 1:09 PM IST

കിംപുരുഷു  കിംപുരുഷു രൂപങ്ങൾ  പഠനത്തിന് ശേഷം ഉളിയും ചുറ്റികയുമായി വിനീഷ്  കണ്ണൂർ വിനീഷ്  ഇതിനകം നിർമിച്ചത് പത്തോളം കിംപുരുഷു രൂപങ്ങൾ  Kimpurushu  Kimpurushu making news  Kimpurushu news latest  vineesh kannur story  vineesh from kannur

നാക്ക് നീട്ടി കൂര്‍ത്ത പല്ലുകളുമായി നില്‍ക്കുന്ന കിംപുരുഷു രൂപത്തെ വിനീഷ് ചെയ്യുന്നത് കണ്ടാല്‍ തന്നെ ആരും ഒന്ന് നോക്കി നിന്ന് പോകും.

കണ്ണൂര്‍: ഡിഗ്രി പഠനത്തിന് ശേഷം ഉളിയും ചുറ്റികയുമായി ക്ഷേത്രങ്ങളുടെ മുഖ മണ്ഡപം നിര്‍മിക്കുന്ന ജോലിയിലാണ് വിനീഷിപ്പോൾ. ക്ഷേത്രങ്ങളുടെ മുഖമണ്ഡപത്തിലെ പ്രധാന രൂപമായ കിംപുരുഷു നിര്‍മാണത്തിലാണ് വിനീഷ് ശ്രദ്ധയൂന്നുന്നത്. നാക്ക് നീട്ടി കൂര്‍ത്ത പല്ലുകളുമായി നില്‍ക്കുന്ന കിംപുരുഷു കൃത്യമായി വിനീഷ് ചെയ്യുന്നത് കണ്ടാല്‍ തന്നെ ആരും ഒന്ന് നോക്കി നിന്ന് പോകും. ഇതിനകം പത്തോളം ക്ഷേത്രങ്ങളിലേക്കുള്ള മുഖമണ്ഡപം വിനീഷ് നിര്‍മിച്ചു കഴിഞ്ഞു.

പൂർണമായും കൈപ്പണി; ചില കട്ടിംഗുകൾക്കായി മെഷീൻ

പഠനത്തിന് ശേഷം ഉളിയും ചുറ്റികയുമായി വിനീഷ്; ഇതിനകം നിർമിച്ചത് പത്തോളം കിംപുരുഷു രൂപങ്ങൾ

ഒരു മുഖമണ്ഡപം നിര്‍മിച്ചാല്‍ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് പ്രതിഫലം ലഭിക്കുക. ഒരു മാസത്തോളം വൃതമെടുത്തതിന് ശേഷമാണ് മുഖമണ്ഡപം നിര്‍മിക്കുന്നതെന്ന് വിനീഷ് പറയുന്നു. പണി തീരുന്നത് വരെ മത്സ്യ മാംസാദികളൊഴിവാക്കിയാണ് ഈ ജോലിയിൽ ഏർപ്പെടുന്നത്.

പൂര്‍ണമായും കൈപ്പണി തന്നെയാണ് ചെയ്യാറുള്ളതെങ്കിലും ചില കട്ടിംഗുകള്‍ക്കായി മാത്രം മെഷീനും ഉപയോഗിക്കും. ഇത്തിരി താല്‍പര്യവും ഒത്തിരി ക്ഷമയും ഉണ്ടെങ്കില്‍ ഇതെല്ലാം നിസാരമായിട്ട് ചെയ്യാമെന്നും വിനീഷ് പറയുന്നു. ഒറ്റത്തടി തേക്ക് മരത്തടിയിലാണ് ഇതിന്‍റെ പൂര്‍ണമായ നിര്‍മാണം.

ചെറുപ്പത്തിലെ കൗതുകം പിന്നീട് ജോലിയാക്കി

വിനീഷിന്‍റെ അച്ഛനും ഇളയച്ഛനും ഈ ജോലി തന്നെയാണ് ചെയ്‌തിരുന്നത്. ചെറുപ്പം മുതല്‍ കൗതുകത്തോടെ അവര്‍ പണിയെടുക്കുന്നത് നോക്കി വിനീഷ് നില്‍ക്കുമായിരുന്നു. അങ്ങനെ കണ്ട് പഠിച്ചാണ് വിനീഷ് ഈ ജോലി ചെയ്യാൻ തുടങ്ങിയത്. ഫുള്‍ തടിയില്‍ ആദ്യം കിംപുരുഷന്‍റെ രൂപം വരഞ്ഞതിന് ശേഷം ഉളിയും മുട്ടിയും ഉപയോഗിച്ച് ചെത്തി മിനുക്കിയെടുക്കുകയാണ് ചെയ്യുക.

കിംപുരുഷു രൂപത്തിന്‍റെ ഓരോ പണിയിലും കൃത്യമായ ഐതിഹ്യമുണ്ട്. അതിനനുസരിച്ചാണ് ഇതിന്‍റെ നിര്‍മാണം. കൊവിഡ് ചെറുതായി പണിയെ ബാധിച്ചിരുന്നെങ്കിലും കുഴപ്പമില്ലാത്ത രീതിയില്‍ പണി ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് വിനീഷ് പറയുന്നു. നിലവില്‍ പാനൂരിലെ ഒരു ദേവീ ക്ഷേത്രത്തിനായുള്ള മുഖമണ്ഡപത്തിന്‍റെ നിര്‍മാണത്തിലാണ് വിനീഷ്.

ALSO READ: തേയില ഉത്പാദനം വർധിച്ചു; വാങ്ങാനാളില്ലാതെ കർഷകർ പ്രതിസന്ധിയിൽ

Last Updated :Sep 16, 2021, 1:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.