പുനരധിവാസം പാതിവഴിയില്‍; ചിന്നക്കനാലിലെ ഭൂമി വനംവകുപ്പിന് വിട്ട് നല്‍കാന്‍ നീക്കമെന്ന് ആരോപണം

author img

By

Published : Sep 22, 2021, 11:04 AM IST

Updated : Sep 22, 2021, 12:06 PM IST

chinnakanal lease expired land news  lease expired land chinnakanal news  lease expired land chinnakanal hand over news  HNL company leased land news  HNL company leased land hand over news  chinnakanal leased land revenue news  ചിന്നക്കനാല്‍ പുനരധിവാസം വാര്‍ത്ത  ചിന്നക്കനാല്‍ എച്ച്‌എന്‍എല്‍ കമ്പനി പാട്ടക്കരാര്‍ വാര്‍ത്ത  പാട്ടക്കരാര്‍ ഭൂമി വാര്‍ത്ത  ചിന്നക്കനാല്‍ പാട്ടക്കരാര്‍ ഭൂമി വാര്‍ത്ത  ചിന്നക്കനാല്‍ പാട്ടക്കരാര്‍ ഭൂമി വനംവകുപ്പ് വാര്‍ത്ത  ചിന്നക്കനാല്‍ ഭൂമി വനംവകുപ്പ് വാര്‍ത്ത

ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം നടത്താന്‍ ഭൂമിയില്ലെന്ന വാദത്തിനിടെയാണ് ഏക്കര്‍ കണക്കിന് ഭൂമി വനംവകുപ്പിന് നല്‍കാനുള്ള നീക്കം.

ഇടുക്കി: പാട്ടക്കരാര്‍ അവസാനിച്ച ഇടുക്കി ചിന്നക്കനാലിലെ എച്ച്‌എന്‍എല്‍ കമ്പനിയുടെ സ്ഥലം വനംവകുപ്പിന് വിട്ട് നല്‍കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം നടത്താന്‍ ഭൂമിയില്ലെന്ന വാദത്തിനിടെയാണ് ഏക്കര്‍ കണക്കിന് ഭൂമി വനംവകുപ്പിന് നല്‍കാനുള്ള നീക്കം. റവന്യൂ വകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍ രംഗത്തെത്തി.

വനംവകുപ്പിന് ഭൂമി വിട്ട് നല്‍കാന്‍ നീക്കം

ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി 2003ല്‍ ചിന്നക്കനാലിലെ വിവിധ മേഖലകളിലായി 1,490 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ 566 കുടുംബങ്ങള്‍ക്കായി 668 ഏക്കര്‍ ഭൂമി മാത്രമാണ് വിതരണം ചെയ്‌തത്. ബാക്കി ഭൂമി വിതരണം നടത്താത്തതിനെതിരെ പ്രതിഷേധവും പരാതിയും ഉയര്‍ന്നതോടെ വിതരണത്തിന് ഭൂമിയില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

പുനരധിവാസം പാതിവഴിയില്‍; ചിന്നക്കനാലിലെ ഭൂമി വനംവകുപ്പിന് വിട്ട് നല്‍കാന്‍ നീക്കമെന്ന് ആരോപണം

ആകെ 810 ഏക്കര്‍ മാത്രമാണ് റവന്യൂ ഭൂമിയെന്നും വിതരണം നടത്തിയതിന്‍റെ ബാക്കിയുള്ള 142 ഏക്കര്‍ ഭൂമിയില്‍ കൈവശ അവകാശമുന്നയിച്ച് നിരവധി പേര്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ബാക്കിയുള്ള ഭൂമി എച്ച്എന്‍എല്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയെന്നുമാണ് റവന്യൂവകുപ്പിന്‍റെ വാദം.

പുനരധിവാസം പാതിവഴിയില്‍

ഇടുക്കി ജില്ലയില്‍ ഇനിയും എണ്ണൂറിലധികം വരുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കേണ്ടതുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ ആയിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് ഇനിയും ഭൂമി ലഭിക്കാനുണ്ടെന്നാണ് ആദിവാസി സംഘടനകള്‍ പറയുന്നത്.

ഇത്തരത്തില്‍ ആദിവാസി പുനരധിവാസം പാതിവഴിയില്‍ നിലച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോളും സ്ഥലമില്ലെന്ന കാരണത്താല്‍ ആദിവാസികളെ മാറ്റി നിര്‍ത്തുകയും എച്ച്എന്‍എല്‍ കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി വനംവകുപ്പിന് വിട്ടു നല്‍കുന്നതിനുമെതിരെ പ്രതിഷേധ സമരത്തിന് തയ്യാറെടുക്കുകയാണ് ആദിവാസി സംഘനടകള്‍.

Also read: തുഛമായ വിലയ്ക്ക് ലീസിനെടുത്ത് ചതി ; ആദിവാസികളുടെ സ്ഥലം ഭൂമാഫിയ തട്ടിയെടുക്കുന്നു

Last Updated :Sep 22, 2021, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.