Coffee Farmers | കനത്ത മഴയില്‍ വിള നശിച്ച് കാപ്പി കര്‍ഷകര്‍

author img

By

Published : Nov 21, 2021, 1:12 PM IST

Updated : Nov 21, 2021, 1:48 PM IST

Coffee Farmers idukki  Natural calamity  coffee bean farming  heavy rain Kerala  കാപ്പി കര്‍ഷകര്‍  കാപ്പിക്കുരു വ്യാപാരം  കാപ്പിവില കുറയുന്നു  ഇടുക്കിയില്‍ കനത്ത മഴ  പ്രകൃതിക്ഷോഭം  ഇടുക്കി വാര്‍ത്ത

കഴിഞ്ഞ സീസണില്‍ 80 രൂപ വരെ കാപ്പിക്ക് (Coffee) ലഭിച്ചിരുന്നു. ഇപ്പോള്‍ 75 രൂപയാണ് പ്രാദേശിക വിപണി വില. പഴുത്ത് പാകമായ കാപ്പികുരു (coffee bean) മഴയിൽ അഴുകി പൊഴിഞ്ഞു വീഴുകയാണ്. മഴകാരണം വിളവെടുത്ത കാപ്പിക്കുരു ഉണക്കുവാനും കർഷകർക്ക് സാധിക്കുന്നില്ല.

ഇടുക്കി: തുടർച്ചയായി പെയ്യുന്ന കനത്ത മഴ ജില്ലയിലെ കാപ്പി (Coffee) കർഷകരെ പ്രതിസന്ധിലാക്കുന്നു. വിളവെടുക്കുവാൻ സാധിക്കാതെ കാപ്പിക്കുരു (coffee bean) പൊഴിഞ്ഞു നശിച്ചു തുടങ്ങി. ഒപ്പം കീടങ്ങളുടെ ആക്രമണവും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഒരുമാസകാലമായി ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. പഴുത്ത് പാകമായ കാപ്പികുരു മഴയിൽ അഴുകി പൊഴിഞ്ഞു വീഴുകയാണ്. മഴകാരണം വിളവെടുത്ത കാപ്പിക്കുരു ഉണക്കുവാനും കർഷകർക്ക് സാധിക്കുന്നില്ല.

വിലയുണ്ടെങ്കിലും വിളവെടുക്കാന്‍ പറ്റുന്നില്ല

കഴിഞ്ഞ സീസണില്‍ 80 രൂപ വരെ കാപ്പിക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ 75 രൂപ വരെ പ്രാദേശിക വിപണി വിലയുണ്ട്. മെച്ചപ്പെട്ട വില ലഭിക്കുമ്പോഴും തൊഴിലാളി ക്ഷാമവും, പ്രതികൂലകാലാവസ്ഥയും രോഗക്കിടബാധയും കർഷകരെ ദുരിതത്തിലാഴുത്തുകയാണ്.

Coffee Farmers | കനത്ത മഴയില്‍ വിള നശിച്ച് കാപ്പി കര്‍ഷകര്‍

കനത്ത മഴ കനക്കുന്ന ദുരിതം

കർഷകൻ അറബി, റോബസ്റ്റ് ഇനം കാപ്പികളാണ് ജില്ലയിൽ കര്‍ഷകര്‍ കൂടുതലായി കൃഷി ചെയ്യുന്നത്. കാപ്പി കര്‍ഷകര്‍ക്ക് പുറമെ കൊക്കോ, റബ്ബര്‍,ജാതി, ഗ്രാമ്പു കര്‍ഷകരും ഇത്തവണ ലഭിച്ച അധിക മഴ മൂലം പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനോടകം ജില്ലയിൽ കാപ്പിയുടെ ഉത്പാദനത്തില്‍ ഗണ്യമായി കുറവ് സംഭവിച്ചിട്ടുണ്ട്.

Also Read: Adimali Acid Attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം,കാഴ്‌ച നഷ്ടമായി ; യുവതി അറസ്റ്റില്‍

Last Updated :Nov 21, 2021, 1:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.