ഇടുക്കിയില്‍ റേഷന്‍ വിതരണത്തിൽ ക്രമക്കേട്, നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്

author img

By

Published : Sep 30, 2022, 9:49 AM IST

IRREGULARITY IN DISTRIBUTION OF RATION  UDUMBANCHOLA  IDUKKI  CIVIL SUPPLIES TOOK ACTION  ഇടിവി ഭാരത് ഇംപാക്‌ട്  ഇടുക്കിയില്‍ റേഷന്‍ വിതരണത്തിൽ ക്രമക്കേട്  സിവില്‍ സപ്ലൈസ് വകുപ്പ്  ഇടുക്കി  ഉടുമ്പന്‍ചോല  അരി

ഓഗസ്‌റ്റിൽ ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുടമകള്‍ക്കായുള്ള തൊണ്ണൂറായിരം കിലോ അരിയുടെ വിതരണമാണ് മുടങ്ങിയത്.

ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ വിതരണത്തിലുണ്ടായ ഗുരുതര വീഴ്‌ച പരിഹരിയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി ആരംഭിച്ചു. ക്ലറിക്കൽ പിഴവ് മൂലം ഓഗസ്‌റ്റിൽ തൊണ്ണൂറായിരം കിലോയിലധികം ഭക്ഷ്യധാന്യത്തിന്‍റെ വിതരണം മുടങ്ങിയിരുന്നു. കേന്ദ്രവിഹിതമായി കാർഡ് ഉടമകൾക്ക് ലഭിയ്‌ക്കേണ്ടിയിരുന്ന ഭക്ഷ്യ ധാന്യ വിതരണമാണ് മുടങ്ങിയത്.

റേഷന്‍ വിതരണത്തിലുണ്ടായ ക്രമക്കേട് സംബന്ധിച്ച് ഇടിവി ഭാരത് വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ നടപടി. കേന്ദ്ര വിഹിതമായി പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യ ധാന്യത്തില്‍, കുറവ് രേഖപെടുത്തുകയായിരുന്നു. ഇതോടെ ഏകദേശം ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുടമകള്‍ക്കായുള്ള തൊണ്ണൂറായിരം കിലോയിലധികം അരിയുടെ വിതരണമാണ് മുടങ്ങിയത്.

നേരത്തെ കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് കേന്ദ്ര വിഹിതമായി ലഭിച്ചിരുന്നത്. എന്നാൽ ഗോതമ്പിന്‍റെ ലഭ്യത കുറവിനെ തുടര്‍ന്ന്, ഓഗസ്‌റ്റ് മുതല്‍ പൂര്‍ണമായും അരി അനുവദിയ്ക്കുകയായിരുന്നു. ഗോതമ്പിന് പകരമായി നൽകേണ്ട ഒരു കിലോ അരിയും കൂടി രേഖകളില്‍ ഉള്‍പ്പെടുത്താത്തിനാല്‍ ഓഗസ്‌റ്റിൽ നാല് കിലോ ഭക്ഷ്യ ധാന്യം മാത്രമാണ് ആകെ വിതരണം ചെയ്‌തത്. ഓരോ അംഗത്തിനും നഷ്‌ടമായ റേഷൻ വിഹിതം, ഇത്തവണ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read more:ക്ലറിക്കല്‍ പിഴവ്; ഇടുക്കിയില്‍ റേഷന്‍ വിതരണത്തില്‍ ഗുരുതര ക്രമക്കേട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.