വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയ 13കാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ; ദുരൂഹത

author img

By

Published : Oct 19, 2021, 11:00 PM IST

13 കാരി  ദുരൂഹ മരണം  mystery death  ശാന്തൻപാറ കോരാംപാറ  ഇടുക്കി വാര്‍ത്ത  idukki news

ചൊവ്വാഴ്‌ച വൈകിട്ട് തൊട്ടടുത്ത വീട്ടിലേക്ക് കിടക്കാന്‍ പോയ കുട്ടിയെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്

ഇടുക്കി : ശാന്തൻപാറ കോരാംപാറയിൽ 13 വയസ്സുകാരിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കോരാംപാറ തോട്ടം തൊഴിലാളികളുടെ മകളെയാണ് കിടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് പെൺകുട്ടി വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചശേഷം തൊട്ടടുത്ത വീട്ടില്‍ കിടക്കാന്‍ പോയത്.

ഉറങ്ങുന്നതിനിടെ പെൺകുട്ടിയുടെ വായിൽ നിന്നും നുരയും പാതയും വരുന്നത് ഈ വീട്ടുകാര്‍ കണ്ടെത്തുകയും ബന്ധുക്കളെയും പ്രദേശവാസികളെയും വിവരം അറിയിക്കുകയും ചെയ്‌തു. തുടർന്ന് രാജകുമാരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അയല്‍ വീട്ടിലേക്ക് പോകുന്നതിനിടയിൽ വിഷം കഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: 'ദുരന്തശേഷം ദുരിതാശ്വാസ ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചന'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെറിയാൻ ഫിലിപ്പ്

വീട്ടില്‍ വഴക്കുണ്ടായതായി പെൺകുട്ടിയുടെ മാതാവ് പറയുന്നു. രണ്ട് വർഷം മുൻപ് പിതാവ് തൂങ്ങി മരിച്ചിരുന്നു. അച്ഛന്‍റെ മരണത്തില്‍ മാനസികമായി തകർന്നിട്ടാവാം കുട്ടിയെ വിഷം കഴിക്കാൻ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.

എന്നാല്‍, സംഭവത്തിൽ പ്രദേശവാസികൾ ദുരൂഹത ആരോപിച്ചതോടെ പെൺകുട്ടിയുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.