എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജികൾ മാറ്റിവച്ചു; സംഭവം അസാധാരണ കഥ പോലെയെന്ന് ഹൈക്കോടതി

author img

By

Published : Nov 21, 2022, 7:41 PM IST

എല്‍ദോസ് കുന്നപ്പിള്ളില്‍  Eldhose Kunnappillil  Eldhose kunnappillil Rape case  Eldhose kunnappillil Rape case Anticipatory bail  bail cancellation plea  ബലാത്സംഗ കേസ്  എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം  ഹൈക്കോടതി  ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വാദത്തിനിടെയാണ് സംഭവം അസാധാരണ കഥ പോലെ തോന്നിക്കുന്നതായി നിരീക്ഷിച്ചത്

എറണാകുളം: ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ലൈംഗിക പീഡന ആരോപണം ആദ്യം ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. സംഭവങ്ങൾ അസാധാരണ കഥ പോലെ തോന്നുന്നതായും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വാദത്തിനിടെ ചൂണ്ടിക്കാട്ടി.

നൂറ് തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും 101-ാം തവണ സമ്മതമില്ലെങ്കിൽ ബലാത്സംഗമാണെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികളിലാണ് വാദം പൂർത്തിയായത്. കുന്നപ്പിള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് സർക്കാർ വാദം. എംഎൽഎയുടെ കുടുംബം സ്വാധീനിച്ചിരുന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.