ഇലന്തൂർ നരബലി; ലൈലയ്‌ക്ക് ജാമ്യം നൽകരുത്, കുറ്റപത്രം രണ്ടാഴ്‌ചക്കുള്ളിൽ സമർപ്പിക്കുമെന്ന് സർക്കാർ

author img

By

Published : Dec 23, 2022, 4:36 PM IST

ഇലന്തൂർ  ഇലന്തൂർ നരബലി  ഇലന്തൂർ ഇരട്ടക്കൊലപാതക കേസ്  elanthoor murder  elanthoor murder updates  kerala news  malayalam news  ലൈലയ്‌ക്ക് ജാമ്യം നൽകരുത്  ഇലന്തൂർ നരബലി കേസിൽ കുറ്റപത്രം  elanthoor murder charge sheet  ഹൈക്കോടതി  high court  high court in elanthoor murder case  elanthoor murder case accused leyla

സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്‌ക്ക് കൊലപാതകത്തിന്‍റെ ആസൂത്രണത്തിലടക്കം കൃത്യമായി പങ്കുണ്ടെന്നും പ്രതിയ്‌ക്ക് ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എറണാകുളം: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇലന്തൂരിൽ നടന്നത് നരബലിയാണ്. പദ്‌മയുടെ മൃതദേഹം 56 കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് ലൈലയുടെ ജാമ്യ ഹർജിയിൽ വാദം നടക്കവെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഇത്രയും ശരീര ഭാഗം എങ്ങനെ പുറത്തെടുത്തുവെന്ന കോടതി ചോദ്യത്തിന് പ്ലാസ്റ്റിക് ബാഗിൽ ആയിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്‌ക്ക് കൊലപാതകത്തിന്‍റെ ആസൂത്രണത്തിലടക്കം കൃത്യമായി പങ്കുണ്ടെന്നും പ്രതിയ്‌ക്ക് ജാമ്യം നൽകരുതെന്നും സർക്കാർ വ്യക്തമാക്കി. മാത്രമല്ല പ്രതിക്ക് എതിരെ നിരവധി ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ വാദിച്ചു.

അതേസമയം എല്ലാ മരണവും സമൂഹത്തിൽ ഞെട്ടലുളവാക്കുന്നതാണെന്ന് സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ജാമ്യ ഹർജിയിൽ ലൈലയുടെ വാദം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടർന്നായിരുന്നു ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ സെപ്‌റ്റംബറിലും ജൂണിലുമായിരുന്നു തൃശൂർ, എറണാകുളം സ്വദേശികളായ റോസ്‌ലിയെയും പദ്‌മയെയും ഇലന്തൂരിലെത്തിച്ച് കൊല ചെയ്‌തത്. ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.