സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും

author img

By

Published : Jun 22, 2022, 10:05 AM IST

സ്വര്‍ണക്കടത്ത് കേസ്  സ്വപ്‌ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി  164  സ്വപ്കണക്കടത്ത്  മുഖ്യമന്ത്രി  കൊച്ചി ഇഡി ഓഫിസ്  എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ട്രേറ്റ്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ലഭിച്ച രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും

എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇന്ന് ജൂണ്‍(22) എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഇതിനായി കൊച്ചി ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌നക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

സ്വപ്‌നയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇ.ഡിക്ക് ലഭിച്ചിരുന്നു. 164 പ്രകാരം മജിസ്ട്രേറ്റിന് സ്വപ്ന നൽകിയ മൊഴി ഇ.ഡി വിശദമായി പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തു. തുടര്‍ന്നാണ് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വപ്ന കോടതിയെ സമീപിച്ചത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശത്തേക്ക് കറൻസിയും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികളും കടത്തിട്ടുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനെകൂടാതെ മകൾ വീണ, ഭര്യ കമല, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്കെതിരെയും മൊഴി നല്‍കിയിരുന്നു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി. സ്വീകരിക്കുന്ന തുടർ നടപടികൾ നിർണായകമാണ്. അതേസമയം സമാനമായ മൊഴിയിൽ കസ്റ്റംസ് നേരത്തെ അന്വേഷണം നടത്തിയെങ്കിലും തെളിവില്ലെന്ന കാരണത്താൽ തള്ളി കളഞ്ഞിരുന്നു.

also read: കോടതിയിൽ നൽകിയ രഹസ്യമൊഴി കൈപ്പറ്റി ; സ്വപ്‌നയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.