അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന: ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

author img

By

Published : Jan 14, 2022, 10:13 AM IST

Conspiracy to endanger investigating officer  Dileep anticipatory bail highcourt  actress attack case  നടിയെ ആക്രമിച്ച കേസ്  അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന  ദിലീപ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി

കേസ് അപഹാസ്യമാണന്നും നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണെന്നുമാണ് ഹർജിക്കാരന്‍റെ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്‌തരിക്കുന്നത് വൈകിക്കുകയാണ് പുതിയ കേസിന്‍റെ ലക്ഷ്യമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്‌ച ഹർജി പരിഗണിച്ച വേളയിൽ ഹർജിക്കാരന്‍റെ ആവശ്യം പരിഗണിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിന്‍റെ വീട്ടിലും, സഹോദരന്‍റെ വീട്ടിലും, സിനിമ നിർമ്മാണ കമ്പനിയായ ഗ്രാന്‍റ് പ്രൊഡക്ഷൻസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്‌ച നടത്തിയ പരിശോധന വിവരങ്ങളും പൊലീസ് കോടതിയെ അറിയിക്കും.

ഈ കേസ് അപഹാസ്യമാണന്നും നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണെന്നുമാണ് ഹർജിക്കാരന്‍റെ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്‌തരിക്കുന്നത് വൈകിക്കുകയാണ് പുതിയ കേസിന്‍റെ ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വൈരാഗ്യം കാരണമാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്‌തതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ദിലീപിന്‍റെ അറസ്റ്റ് കോടതി തടയുമോയെന്നത് നിർണായകമാണ്.

ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധഭീഷണി, ഗൂഢാലോചന ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

തുടർന്ന് ദിലീപ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Also Read: നടി ആക്രമണം; റെയ്ഡ് ഏഴ് മണിക്കൂറോളം, ദിലീപിന്‍റെ ഡിജിറ്റല്‍ വസ്തുക്കള്‍ പിടിച്ചെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.