ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി; ദിലീപിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

author img

By

Published : Jan 14, 2022, 3:30 PM IST

Balachandra Kumar statement on Dileep case  Dileep anticipatory bail plea  ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി  നടിയെ അക്രമിച്ച കേസില്‍ ഹൈകോടതി  ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മൊഴി വായിച്ചതിനു ശേഷം കേസ് കേൾക്കുന്നതാണ് ഉചിതം എന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി. മൊഴി വായിച്ചതിനു ശേഷം കേസ് കേൾക്കുന്നതാണ് ഉചിതം എന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.

ബാലചന്ദ്രകുമാറിന്റെ മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ചൊവ്വാഴ്ച വരെ ദിലീപ് ഉൾപ്പടെയുള പ്രതികളുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കില്ലന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കോടതി അനുമതിയോടെ ദിലീപിന്റെ വീട്ടിലും, സിനിമ നിർമാണ കമ്പനിയിലും പരിശോധനനടത്തിയതും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ക്രൈംബ്രാഞ്ച് പരിശോധന

മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസ് അപഹാസ്യമാണന്നും നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഹർജിക്കാരൻ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് വൈകിക്കുകയാണ് പുതിയ കേസിന്റെ ലക്ഷ്യമെന്നാണ് ഹർജിക്കാരുടെ ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണമാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്തതെന്നു ഹർജിക്കാർ ആരോപിച്ചിരുന്നു. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധഭീഷണി, ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കന്നത്. ഇതേ തുടർന്നാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.