വിദ്വേഷ മുദ്രാവാക്യം : കുട്ടി നിഷ്‌കളങ്കൻ, കുറ്റക്കാർ വിളിക്കാൻ പഠിപ്പിച്ചവരെന്ന് വെള്ളാപ്പള്ളി നടേശൻ
Updated on: May 28, 2022, 8:33 PM IST

വിദ്വേഷ മുദ്രാവാക്യം : കുട്ടി നിഷ്‌കളങ്കൻ, കുറ്റക്കാർ വിളിക്കാൻ പഠിപ്പിച്ചവരെന്ന് വെള്ളാപ്പള്ളി നടേശൻ
Updated on: May 28, 2022, 8:33 PM IST
വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളാണ് കുട്ടി വിളിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളാണ് കുട്ടി വിളിച്ചത്. കുട്ടി നിഷ്‌കളങ്കനെന്നും അത് വിളിക്കാൻ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അത്തരം മുദ്രാവാക്യങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. രണ്ട് സമുദായങ്ങളെ നശിപ്പിക്കുമെന്ന മുദ്രാവാക്യം മാന്യമായില്ലെന്ന് മാത്രമല്ല, അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകാവസാനം വരെ നടക്കാത്ത കാര്യമാണ് കുട്ടിയെ കൊണ്ട് വിളിപ്പിച്ചത്.
ALSO READ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ; കുട്ടിക്ക് കൗൺസിലിംഗ് നല്‍കുമെന്ന് പൊലീസ്
രാജ്യം കൊടുത്ത സ്വാതന്ത്ര്യം ചൂഷണം ചെയ്യുകയാണ് ഇതിലൂടെ മുദ്രാവാക്യം വിളിപ്പിച്ചവർ ചെയ്യുന്നത്. മത സംഘട്ടനം ഉണ്ടാക്കാൻ ദുഷ്‌ട ശക്തികൾ ശ്രമിക്കുന്നുണ്ട്. അത്തരം ശക്തികളുടെ ശ്രമങ്ങൾ കേരളത്തിൽ നടക്കില്ല. മുസ്ലിം സമുദായത്തിൽ ആരും മുദ്രാവാക്യം തള്ളി പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
