സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണു: ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു
Published on: May 29, 2022, 7:34 AM IST |
Updated on: May 29, 2022, 8:17 AM IST
Updated on: May 29, 2022, 8:17 AM IST

സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണു: ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു
Published on: May 29, 2022, 7:34 AM IST |
Updated on: May 29, 2022, 8:17 AM IST
Updated on: May 29, 2022, 8:17 AM IST
ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷ വേദിയിലാണ് ഇടവ ബഷീര്‍ കുഴഞ്ഞുവീണത്
ആലപ്പുഴ: പ്രശസ്‌ത ഗായകനും ഗാനമേള രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ഇടവ ബഷീര്‍ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷ പരിപാടിയില്‍ പാടുന്നതിനിടെ കുഴഞ്ഞുവീണാണ് അന്ത്യം സംഭവിച്ചത്. പാതിരപ്പള്ളി ക്യാംലോട്ട് കൺവെൻഷൻ സെന്‍ററിലായിരുന്നു പരിപാടി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗായകന്‍ ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു

Loading...