തൊഴിലാളി സമരം സർക്കാരിനെതിരെയായാൽ പോലും സിപിഐ പിന്തുണ നൽകുമെന്ന് കാനം രാജേന്ദ്രൻ
Updated on: May 11, 2022, 10:54 PM IST

തൊഴിലാളി സമരം സർക്കാരിനെതിരെയായാൽ പോലും സിപിഐ പിന്തുണ നൽകുമെന്ന് കാനം രാജേന്ദ്രൻ
Updated on: May 11, 2022, 10:54 PM IST
സംസ്ഥാന കയർ വകുപ്പിനെതിരെ ആലപ്പുഴയിൽ എഐടിയുസി നടത്തിവന്ന സമരം സിപിഐ ഏറ്റെടുത്തത് സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ: തൊഴിലാളികൾ നടത്തുന്ന സമരം ഇടതുമുന്നണി സർക്കാരിനെതിരെയായാൽ പോലും സിപിഐ പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന കയർ വകുപ്പിനെതിരെ ആലപ്പുഴയിൽ എഐടിയുസി നടത്തിവന്ന സമരം സിപിഐ ഏറ്റെടുത്തത് സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയിൽ പാർട്ടി അത്തരത്തിൽ ചെയ്യാറുണ്ട്. സിപിഐ തൊഴിലാളികളുടെ പാർട്ടിയാണ് എന്നത് കൊണ്ട് തന്നെ ഇനിയും അത്തരത്തിൽ തന്നെയാണ് നിലപാട് സ്വീകരിക്കുകയെന്നും കാനം വ്യക്തമാക്കി. ബഹുജനങ്ങളുടെ ആവശ്യത്തിന് വേണ്ടി സമരം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സാധിക്കും.
Also Read: കെ-റെയിൽ; ഭൂമി നഷ്‌ടപ്പെടുന്നവരുടെ വികാരം മാനിക്കുന്നു, സമരക്കാരെ കേൾക്കാൻ വകുപ്പില്ല: കാനം
അതാണ് സിപിഐ ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും അതാണ് ചെയ്യേണ്ടത്. സിപിഐ നടത്തുന്ന സമരത്തിൽ അസ്വാഭാവികതയും പ്രശ്നവുമില്ലെന്നും കാനം പറഞ്ഞു. കെഎസ്ആർടിസിയിലെ പ്രതിസന്ധിയും ശമ്പള കുടിശ്ശിക വിതരണ പ്രശ്നവും എങ്ങനെ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി തന്നെയാണ് പറയേണ്ടത്. അക്കാര്യത്തിൽ പ്രതികരിക്കാൻ താനില്ലെന്നും കാനം രാജേന്ദ്രൻ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
