കായംകുളത്ത് 67 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

author img

By

Published : May 25, 2022, 2:22 PM IST

couple arrested with mdma  alappuzha mdma case  many arrest reported in alappuzha  കായംകുളത്ത് 67 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ  ബം​ഗളൂരുവിൽ നിന്നാണ് ഇവര്‍ എംഡിഎംഎയുമായി കേരളത്തിലെത്തിയത്  150 ​ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്‌ചയ്ക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പിടികൂടിയത്  couple from muthukulam arrested with mdma

ബം​ഗളൂരുവിൽ നിന്നാണ് ഇവര്‍ എംഡിഎംഎയുമായി കേരളത്തിലെത്തിയത്. 150 ​ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്‌ചയ്ക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പിടികൂടിയത്.

ആലപ്പുഴ: കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബം​ഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ​ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

വെളുപ്പിന് അഞ്ച് മണിയോടെയാണ് ​ദമ്പതികൾ കായംകുളത്ത് എത്തിയത്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 150 ​ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്‌ചയ്ക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പിടികൂടിയത്.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.

Also Read എം ഡി എം എയുമായി യുവാക്കള്‍ അറസ്റ്റില്‍; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.