ആലപ്പുഴയില്‍ മകന്‍ പിതാവിനെ മര്‍ദിച്ചു കൊന്നു

ആലപ്പുഴയില്‍ മകന്‍ പിതാവിനെ മര്‍ദിച്ചു കൊന്നു
പിതാവുമായി സജീവ് നിരന്തരം വഴക്കിടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ആലപ്പുഴ: മാന്നാറിൽ മകന്‍റെ മർദനത്തെ തുടർന്ന് പിതാവ് കൊല്ലപ്പെട്ടു. മാന്നാർ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് (23.05.22) പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ മകൻ സജീവിനെ മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വൈദ്യപരിശോധനകൾക്ക് വിധേയനാക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇവർ തമ്മിൽ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Also Read ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന് മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവം കോഴിക്കോട്
