തര്‍ക്കം കോടതിയില്‍ ; ജോക്കോവിച്ച് വീണ്ടും തടങ്കലിലെന്ന് റിപ്പോര്‍ട്ട്

author img

By

Published : Jan 15, 2022, 1:00 PM IST

Djokovic back in immigration detention in Australia  ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ച് വീണ്ടും തടങ്കലിലെന്ന് റിപ്പോര്‍ട്ട്  നൊവാക് ജോക്കോവിച്ചിനെ വീണ്ടും തടങ്കലിലാക്കി

വാക്‌സിനെടുക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതിന് അധികൃതരുമായുള്ള തര്‍ക്കം വീണ്ടും കോടതിയില്‍ എത്തിയതോടെയാണ് സെര്‍ബിയന്‍ താരത്തെ വീണ്ടും തടങ്കലിലാക്കിയത്

മെല്‍ബണ്‍ : രണ്ടാം തവണയും വിസ അസാധുവായതോടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ വീണ്ടും തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. കുടിയേറ്റ നിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്കാണ് താരത്തെ മാറ്റിയത്.

വാക്‌സിനെടുക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതിന് അധികൃതരുമായുള്ള തര്‍ക്കം വീണ്ടും കോടതിയില്‍ എത്തിയതോടെയാണ് സെര്‍ബിയന്‍ താരത്തെ വീണ്ടും തടങ്കലിലാക്കിയത്.

കോടതിയുടെ തീർപ്പ് വരുന്നതുവരെ ജോക്കോയെ തടവില്‍ വെയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ഞായറാഴ്‌ചയാണ് മെല്‍ബണിലെ ഫെഡറല്‍ കോടതി കേസ് പരിഗണിക്കുക.

അതേസമയം എമിഗ്രേഷൻ മന്ത്രി അലെക്‌സ് ഹോക്കിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജോക്കോയുടെ വിസ വെള്ളിയാഴ്‌ച രണ്ടാം തവണയും റദ്ദാക്കിയത്.

also read: ജോക്കോവിച്ചുണ്ടായാലും ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പൺ മികച്ചതായിരിക്കും : റാഫേൽ നദാൽ

പൊതുതാത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് അലെക്‌സ് ഹോക് വ്യക്തമാക്കിയിരുന്നു. അതേസമയം ജോക്കോയുടെ വിസ രണ്ടാമതും രംഗത്തെത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ സെര്‍ബിയന്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് അലക്‌സാണ്ടർ വുസിക് രംഗത്തെത്തി.

ഓസ്‌ട്രേലിയന്‍ സർക്കാർ ജോക്കോവിച്ചിനെ മാത്രമല്ല മുഴുവന്‍ രാഷ്ട്രത്തേയുമാണ് (സെര്‍ബിയ) ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. മെൽബണിൽ (ഓസ്‌ട്രേലിയന്‍ ഓപ്പണ്‍) ജോക്കോവിച്ചിന്‍റെ പത്താം ട്രോഫി തടയാനാണെങ്കില്‍ എന്തുകൊണ്ടാണ് താരത്തെ പെട്ടെന്ന് തിരിച്ചയക്കാത്തതെന്നും വുസിക് ചോദിച്ചു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.