ISL | ഹൈദരാബാദ് എഫ്‌സിക്ക് നിരാശ ; ചെന്നൈയിന് ഒരുഗോള്‍ ജയം

author img

By

Published : Nov 23, 2021, 10:49 PM IST

ISL  Chennaiyin FC  Hyderabad FC  Vladimir Koman  Chennaiyin FC Beat Hyderabad FC  വ്ളാഡിമിർ കോമാൻ  ഐഎസ്എല്‍  ചെന്നൈയിന്‍ എഫ്‌സി vs ഹൈദരാബാദ് എഫ്‌സി

ഐഎസ്എല്ലില്‍ ( ISL) ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ (Hyderabad Fc) ചെന്നൈയിന്‍ എഫ്‌സിയുടെ (Chennaiyin Fc) വ്ളാഡിമിർ കോമാനാണ് (Vladimir Koman) ലക്ഷ്യം കണ്ടത്

പനാജി : ഐഎസ്എല്ലില്‍ ( ISL) ചെന്നൈയിന്‍ എഫ്‌സിക്ക് (Chennaiyin Fc) വിജയത്തുടക്കം. ഹൈദരാബാദ് എഫ്‌സിക്കെതിരെ (Hyderabad Fc) ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ എഫ്‌സി വിജയം പിടിച്ചത്. ഹംഗേറിയന്‍ താരം വ്ളാഡിമിർ കോമാൻ (Vladimir Koman) അണ് പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടത്.

ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലാണ് (66ാം മിനുട്ടില്‍) മത്സരത്തിന്‍റെ വിധി നിര്‍ണയിച്ച പെനാല്‍റ്റി പിറന്നത്. അനിരുഥ് ഥാപ്പയെ ഹൈദരാബാദ് താരം ഹിതേഷ് ശര്‍മ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത കോമാന് ലക്ഷ്യം പിഴച്ചില്ല.

also read:Halal Meat | ഭക്ഷണ ശീലങ്ങള്‍ വ്യക്തിഗതം ; ഹലാല്‍ വിവാദത്തില്‍ ബിസിസിഐ

അതേസമയം മത്സരത്തിന്‍റെ 64 ശതമാനവും പന്ത് കൈവശംവച്ച് മികച്ച മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ഹൈദരാബാദിന് തിരിച്ചടിയായത്. സൂപ്പര്‍ സ്ട്രൈക്കര്‍ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുള്‍പ്പെടെയുള്ള ഹൈദരാബാദ് താരങ്ങള്‍ നിരവധി സുവര്‍ണാവസരങ്ങളും പാഴാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.