റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിങ് അനുകരിക്കാന്‍ ശ്രമിച്ച് കോലി; സോഷ്യല്‍ മീഡിയയില്‍ ചിരി- വീഡിയോ

റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിങ് അനുകരിക്കാന്‍ ശ്രമിച്ച് കോലി; സോഷ്യല്‍ മീഡിയയില്‍ ചിരി- വീഡിയോ
കിവീസിനെതിരായ ടെസ്റ്റിനിടെ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നിന്ന് ജോ റൂട്ട് ബാറ്റ് പിച്ചില്‍ കുത്തി നിര്‍ത്തിയിരുന്നു. ഇതനുകരിക്കാനാണ് കോലി ശ്രമിച്ചത്.
ലീഡ്‌സ്: ലെസസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തിനിടെ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിങ് അനുകരിക്കാന്‍ ശ്രമിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. കിവീസിനെതിരായ ടെസ്റ്റിനിടെ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നിന്ന് ജോ റൂട്ട് ബാറ്റ് പിച്ചില്‍ കുത്തി നിര്‍ത്തിയിരുന്നു. എന്നാല്‍ കോലിയുടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
സമീപ കാലത്ത് ഫോമില്ലാതെ വലയുന്ന കോലിയുടെ പ്രകടനത്തിലേക്കാണ് ആരാധകര്‍ ഉറ്റ് നോക്കിയിരുന്നത്. ഇടയ്‌ക്കിടെ തന്‍റെ ട്രേഡ്‌മാർക്ക് കവർ ഡ്രൈവ് ഷോട്ടുമായി കൈയടി നേടിയതാരം 33 റണ്‍സെടുത്ത് പുറത്തായത് നിരാശയായി. നേരത്തെ കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിനിടെയാണ് ബാറ്റ് ബാലന്‍സിങ് ടെക്നിക്ക് കൊണ്ട് റൂട്ട് ആരാധകരെ അമ്പരപ്പിച്ചത്.
-
After Joe roots magic which was seen on the pitch by balancing the bat @imVkohli trying the same 😂 pic.twitter.com/TUZpAUJSA1
— Yashwanth (@bittuyash18) June 23, 2022
കെയ്‌ല്‍ ജാമിസണ്‍ പന്തെറിയാനായി റണ്ണപ്പെടുത്ത് ക്രീസിലെത്തുന്നതിന് തൊട്ടുമുമ്പ് കുത്തി നിര്‍ത്തിയ ബാറ്റില്‍ പിടിച്ച് ഓടാന്‍ തുടങ്ങുന്ന റൂട്ടിന്‍റെ ദൃശ്യം വൈറലയിരുന്നു. ഇതോടെ റൂട്ടിനെ മാന്ത്രികനെന്ന് ആരാധകര്‍ വിളിക്കുകയും ചെയ്തു.
