Pak Vs Srilanka In Super Cup : 'ഇന്ത്യ'യോട് മുട്ടാന്‍ ; ശ്രീലങ്ക പൊരുതുന്നു, പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടി പാക് പേസ് നിര

Pak Vs Srilanka In Super Cup : 'ഇന്ത്യ'യോട് മുട്ടാന്‍ ; ശ്രീലങ്ക പൊരുതുന്നു, പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടി പാക് പേസ് നിര
Pakistan And Srilanka Struggling in Asia Cup 2023 Super Four: 15 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 96 റണ്‍സ് എന്ന പ്രതീക്ഷയുണര്‍ത്തുന്ന സ്‌കോറിലാണ് ശ്രീലങ്കയുള്ളത്
കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ഫൈനലിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ പാകിസ്‌താനെതിരെ ശ്രീലങ്ക പൊരുതുന്നു. മഴ മൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 96 റണ്‍സ് എന്ന പ്രതീക്ഷയുണര്‍ത്തുന്ന സ്‌കോറിലാണ് ശ്രീലങ്കയുള്ളത്. ആദ്യ ഓവര്‍ മുഴുവന്‍ ബൗണ്ടറികള്‍ പായിച്ച് തിരിച്ചടി തുടങ്ങിയ ശ്രീലങ്കയ്‌ക്കായി സദീര സമരവിക്രമയും (12 പന്തില്‍ 12 റണ്‍സ്) കുശാല്‍ മെന്‍ഡിസുമാണ് (34 പന്തില്‍ 33 റണ്‍സ്) കളത്തിലുള്ളത് (Pak Vs Srilanka In Super Cup).
ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ഫൈനലിലേക്ക് കടന്നുകൂടുന്നതിനായി നടക്കുന്ന ആവേശം അലതല്ലുന്ന സൂപ്പര്‍ ഫോര്‍ (Super Four) പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ (Pakistan) ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനായിറങ്ങിയ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ തുടക്കം മുതല്‍ തന്നെ കരുത്തറിയിച്ചാണ് ബാറ്റ് വീശിയത്. വിനാശകാരികളെന്ന് വിശ്വസിക്കുന്ന പാക് പേസ് നിരയെ തലങ്ങും വലങ്ങും പ്രഹരിച്ചായിരുന്നു ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ മറുപടി ബാറ്റിങ്.
ഓപ്പണര്‍മാരായെത്തിയ പതും നിസ്സാങ്കയും കുശാല്‍ പെരേരയും മികച്ച തുടക്കമാണ് ശ്രീലങ്കയ്‌ക്ക് നല്‍കിയത്. എന്നാല്‍ ടീം സ്‌കോര്‍ 20 ല്‍ നില്‍ക്കവെ കുശാല്‍ പെരേരയെ മടക്കി ഷദാബ് ഖാന്‍ പാകിസ്‌താന് താല്‍ക്കാലിക ആശ്വാസം നല്‍കി. റണ്‍ഔട്ടിലൂടെയായിരുന്ന് ഷദാബ് പെരേരയെ മടക്കിയത്. എന്നാല്‍ പിന്നാലെയെത്തിയ കുശാല്‍ മെന്‍ഡിസിനെ കൂടെക്കൂട്ടി നിസ്സാങ്ക ബാറ്റിങ് വെടിക്കെട്ട് തുടരുകയായിരുന്നു.
