WATCH: "കാവ്യ മാരൻ, വിൽ യു മാരി മി?" ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിവാഹാഭ്യര്‍ഥന- വീഡിയോ കാണാം

WATCH: "കാവ്യ മാരൻ, വിൽ യു മാരി മി?" ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിവാഹാഭ്യര്‍ഥന- വീഡിയോ കാണാം
ദക്ഷിണാഫ്രിക്കന്‍ ടീ20 ലീഗ് ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഈസ്റ്റേൺ കേപ്പ് സഹ ഉടമ കാവ്യ മാരനോട് വിവാഹാഭ്യര്‍ഥന നടത്തി ആരാധകന്‍. ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള ടീമാണ് ഈസ്റ്റേൺ കേപ്പ്.
കേപ് ടൗണ്‍: ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ സഹ ഉടമയായ കാവ്യ മാരൻ കടുത്ത ക്രിക്കറ്റ് ആരാധികയാണ്. ഐപിഎൽ മത്സരങ്ങളില്‍ ഹൈദരാബാദിനെ പ്രോത്‌സാഹിപ്പിക്കാന്‍ പതിവായെത്താറുള്ള കാവ്യ ഐപിഎല്‍ താര ലേലങ്ങളിലും ഫ്രാഞ്ചൈസിക്കായി കരുനീക്കം നടത്താറുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയിലാണ് 30കാരിയുള്ളത്.
-
Looks like someone needs a bit of help from @Codi_Yusuf on how to propose in the BOLAND. 💍#Betway #SA20 | @Betway_India pic.twitter.com/ZntTIImfau
— Betway SA20 (@SA20_League) January 19, 2023
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ തങ്ങളുടെ തങ്ങളുടെ ടീമായ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനായി കയ്യടിക്കുന്നതിനായാണ് കാവ്യ അവിടെയെത്തിയത്. വ്യാഴാഴ്ച ബോളണ്ട് പാർക്കിൽ ഈസ്റ്റേൺ കേപ്പ് കളിക്കാനിറങ്ങിയപ്പോള്‍ സ്റ്റാൻഡിൽ കാവ്യയുമുണ്ടായിരുന്നു. മത്സരം കാണാനെത്തിയ ഒരു ആരാധകന്‍ 30കാരിയോട് നടത്തിയ വിവാഹാഭ്യര്‍ഥന വൈറലാവുകയാണ്. "കാവ്യ മാരൻ, വിൽ യു മാരി മി?" എന്ന് എഴുതിയ പ്ലക്കാർഡുമായാണ് ഇയാള്‍ എത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതിന്‍റെ ദൃശ്യം പങ്കുവച്ചിട്ടുണ്ട്. സൺ നെറ്റ്‌വർക്ക് ഉടമ കലാനിധി മാരന്‍റെ മകളാണ് കാവ്യ മാരൻ.
ALSO READ: 'ഇഷാനായി കോലി വിട്ടുകൊടുക്കാന്‍ തയ്യാറാവണം'; നിര്‍ദേശവുമായി സഞ്ജയ് മഞ്ജരേക്കര്‍
