Video: കിരീട നേട്ടം ആരാധകർക്ക് മുന്നില്‍ ആഘോഷമാക്കി ഗുജറാത്ത് ടൈറ്റൻസിന്‍റെ റോഡ് ഷോ

author img

By

Published : May 30, 2022, 10:54 PM IST

ഗുജറാത്ത് ടൈറ്റന്‍സ് റോഡ് ഷോ  ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീട നേട്ടം ആഘോഷം  ഐപിഎല്‍ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സ്  ഗുജറാത്ത് ടൈറ്റന്‍സ് അഹമ്മദാബാദ് റോഡ് ഷോ  gujarat titans victorious roadshow in ahmedabad  gujarat titans held roadshow  gujarat titans latest news  gujarat titans celebration

അഹമ്മദാബാദില്‍ നടന്ന റോഡ് ഷോയില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ എല്ലാം ടീമംഗങ്ങളും പങ്കെടുത്തു. തുറന്ന ബസിലായിരുന്നു താരങ്ങൾ ആരാധകർക്ക് മുന്നിലെത്തിയത്.

അഹമ്മദാബാദ്: ഐപിഎല്‍ കിരീട നേട്ടം ഗംഭീരമായി ആഘോഷിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദില്‍ നടന്ന റോഡ് ഷോയില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ എല്ലാം ടീമംഗങ്ങളും പങ്കെടുത്തു. ഓപ്പണ്‍ ബസില്‍ ഐപിഎല്‍ ട്രോഫിയുമേന്തിയാണ് ക്രിക്കറ്റ് താരങ്ങള്‍ നഗരത്തെ വലംവച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിന്‍റെ റോഡ് ഷോ

താരങ്ങളെ അഭിനന്ദിക്കാന്‍ റോഡിന്‍റെ ഇരുവശവും ആരാധകര്‍ കാത്ത് നിന്നിരുന്നു. ആരാധകര്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ടീ ഷര്‍ട്ട് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സമ്മാനിച്ചു. ഓപ്പണ്‍ ബസായിരുന്നതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഉസ്‌മാന്‍പുരയില്‍ നിന്ന് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്മെന്‍റ് വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

Also read: യഥാർഥ നായകനായി ഹാര്‍ദിക് ; ഐപിഎൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.