IPL 2022: മെഗാ താരലേലം ഫെബ്രുവരി 12-13 തിയതികളില്‍ ബെംഗളൂരുവില്‍

author img

By

Published : Jan 11, 2022, 11:04 PM IST

IPL 2022 mega auction  IPL mega auction in Bengaluru on Feb 12-13  IPL 2022 update  Lucknow, Ahmedabad franchise receive formal clearance  Indian Premier League 15th season  മെഗാ താരലേലം ഫെബ്രുവരി 12-13 തിയതികളില്‍  ഐ.പി.എല്ലിലെ മെഗാ താരലേലം  ഐപിഎൽ 2022  ഐപിഎല്ലിൽ വിവോയ്‌ക്ക് പകരം ടാറ്റ

ഇന്ന് കൂടിച്ചേർന്ന ഐ.പി.എല്‍ ഗവേര്‍ണിങ് ബോഡി യോഗത്തിലാണ് തീരുമാനം

മുംബൈ: ഐപിഎൽ 2022ലെ മെഗാ താരലേലം ബെംഗളൂരുവില്‍ വെച്ച്‌ നടക്കുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. ഫെബ്രുവരി 12-13 തിയതികളിലാണ് ലേലം. അഹമ്മദാബാദ്- ലഖ്‌നൗ ഫ്രാഞ്ചൈസികൾക്ക് ബിസിസിഐയുടെ ഔപചാരിക അനുമതി ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

മെഗാ ലേലത്തിന് മുമ്പ് മൂന്ന് കളിക്കാരെ സൈൻ ചെയ്യുന്നതിനുള്ള സമയപരിധി അഹമ്മദാബാദിലും ലഖ്‌നൗവിലും നൽകിയിട്ടുണ്ട്. ഈ ഫ്രാഞ്ചൈസികൾക്ക് തങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളെ അന്തിമമായി തെരഞ്ഞെടുക്കാൻ രണ്ടാഴ്‌ചത്തെ സമയവും അനുവദിച്ച് നൽകിയിട്ടുണ്ട്.

ALSO READ: ISL: ഈസ്റ്റ് ബംഗാളിനെ തകർത്ത് ജംഷദ്‌പൂർ; പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

കൂടാതെ നിലവിലെ മുഖ്യ സ്പോണ്‍സർമാരായ വിവോയ്‌ക്ക് പകരം ടാറ്റ ഗ്രൂപ്പ് എത്തിയതായും ബ്രിജേഷ് പട്ടേൽ അറിയിച്ചു. വിവോക്ക് ലീഗുമായുള്ള സ്പോണ്‍സർഷിപ്പ് കരാറിൽ ഇനിയും രണ്ട് വർഷം ബാക്കിയുണ്ട്. ആ കാലയളവിൽ ടാറ്റ പ്രധാന സ്പോണ്‍സറായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.