IPL 2021 : ടോസ് നേടി കൊൽക്കത്ത, മുംബൈയെ ബാറ്റിങ്ങിനയച്ചു

author img

By

Published : Sep 23, 2021, 7:59 PM IST

IPL 2021  mumbai indians  kolkatha knight riders  ടോസ് നേടി കൊൽക്കത്ത  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  മുംബൈ ഇന്ത്യൻസ്  രോഹിത് ശർമ്മ  IPL 2021 mumbai indians vs kolkatha knight riders

മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ടീമില്‍ തിരിച്ചെത്തി

അബുദാബി : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ കൊൽക്കത്ത നിലനിർത്തിയപ്പോൾ മുംബൈയിൽ ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തി. ഹർദിക് പാണ്ഡ്യ ഇന്നും മുംബൈ നിരയിലില്ല.

കൊൽക്കത്ത ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളിക്കാനെത്തുന്നതെങ്കിൽ ചെന്നൈയോട് ആദ്യമത്സരം തോറ്റതിന്‍റെ നാണക്കേട് മാറ്റാനാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്. വ്യാഴാഴ്‌ചത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമാണ്.

നിലവിൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ. എട്ട് കളികളിൽ നിന്ന് നാല് വിജയവും നാല് തോൽവിയുമുൾപ്പടെ എട്ട് പോയിന്‍റാണ് ടീമിനുള്ളത്. എട്ട് കളികളിൽ നിന്ന് മൂന്ന് വിജയവും അഞ്ച് തോൽവിയുമുൾപ്പടെ ആറ് പോയിന്‍റുമായി ആറാം സ്ഥാനത്താണ് കൊൽക്കത്ത. ആദ്യ പാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പമായിരുന്നു.

ഇതുവരെ ഇരുവരും 28 തവണ മുഖാമുഖം വന്നപ്പോൾ 22 തവണ വിജയം മുംബൈക്കൊപ്പമായിരുന്നു. അവസാനത്തെ 13 മത്സരങ്ങളിൽ 12 ലും മുംബൈ വിജയം നേടി. എന്നാൽ ഈ കണക്കുകൾ ഇപ്പോഴത്തെ അവസ്ഥയിൽ മുംബൈയെ തുണക്കാൻ സാധ്യതയില്ല. മികച്ച ഫോമിൽ കളിക്കുന്ന കൊൽക്കത്തക്കെതിരെ വിജയം നേടാൻ മുംബൈക്ക് ഇന്ന് ഏറെ പണിപ്പെടേണ്ടിവരും.

പ്ലേയിങ് ഇലവൻ

മുംബൈ ഇന്ത്യൻസ് : ക്വിന്‍റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ) , സുര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സൗരഭ് തിവാരി, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ആഡം മില്‍നെ, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഇയാന്‍ മോര്‍ഗന്‍ (ക്യാപ്‌റ്റൻ), ആന്ദ്രേ റസല്‍, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, പ്രസിധ് കൃഷ്ണ, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.