IND vs NZ: വെടിക്കെട്ടുമായി ഹിറ്റ്മാനും ഗില്ലും; കിവീസിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

IND vs NZ: വെടിക്കെട്ടുമായി ഹിറ്റ്മാനും ഗില്ലും; കിവീസിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകർപ്പൻ ബാറ്റിങാണ് നടത്തിയത്.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. 25 ഓവര്‍ പിന്നടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 205 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (99), ശുഭ്മാന്‍ ഗില്‍ (98) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.
നേരത്തെ ടോസ് നേടിയ കിവീസ് നായകന് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായപ്പോള്‍ ഉമ്രാന് മാലിക്കും യുസ്വേന്ദ്ര ചാഹലും ടീമിലിടം കണ്ടെത്തി.
കിവീസ് നിരയില്‍ ഹെൻറി ഷിപ്ലിക്ക് പകരം ജേക്കബ് ഡഫിയാണ് ടീമിലെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്‍ഡോറിലും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
കാണാനുള്ള വഴി: സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലാണ് ഇന്ത്യ vs ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം (സി), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ.
