ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : പുതിയ പതിപ്പുകളുടെ ഫൈനല്‍ വേദി പ്രഖ്യാപിച്ച് ഐസിസി

author img

By

Published : Sep 21, 2022, 4:41 PM IST

World Test Championship  ICC  Oval  Lord s  ICC confirms WTC finals venues for 2023 edition  ഐസിസി  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ഓവല്‍

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സതാംപ്ടണിലാണ് അരങ്ങേറിയത്

ദുബായ്‌ : 2023, 2025 വര്‍ഷങ്ങളിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ വേദികള്‍ സ്ഥിരീകരിച്ച് ഐസിസി. 2021ലെ പ്രഥമ പതിപ്പിന്‍റെ ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിച്ച സതാംപ്ടണിന്‍റെ പിൻഗാമിയായി ലണ്ടനിലെ രണ്ട് വേദികളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2023ലെ ഫൈനൽ ഓവലിലും 2025ലെ ഫൈനല്‍ ലോർഡ്‌സിലും നടക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

ഡബ്ല്യുടിസിയുടെ അടുത്ത രണ്ട് സൈക്കിളുകൾക്കായി രണ്ട് ഐതിഹാസിക വേദികൾ സ്ഥിരീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐസിസി ചീഫ് എക്സിക്യുട്ടീവ് ജെഫ് അലാർഡിസ് പറഞ്ഞു. പുരുഷ ചാമ്പ്യൻസ് ട്രോഫിയുടെ 2004, 2017 പതിപ്പുകളുടെ ഫൈനൽ മത്സരങ്ങൾക്ക് മുമ്പ് ഓവൽ ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും ഐസിസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ലോര്‍ഡ്‌സിനെയാണ് ആദ്യം വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് സതാംപ്ടണിലേക്ക് മാറ്റുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസിലാന്‍ഡ് കിരീടം ചൂടിയിരുന്നു.

also read: ICC T20 rankings| മൊഹാലിയിലെ തിളക്കം; ടി20 റാങ്കിങ്ങില്‍ സൂര്യകുമാറിനും ഹാര്‍ദിക്കിനും നേട്ടം

അതേസമയം നിലവിലെ പോയിന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 10 മത്സരങ്ങളില്‍ ആറ് ജയവും ഒരു തോല്‍വിയും മൂന്ന് സമനിലയുമായി 84 പോയിന്‍റും 70 വിജയശതമാനവുമായാണ് ഓസ്ട്രേലിയ ഒന്നാമതെത്തിയത്. പത്ത് മത്സരങ്ങളില്‍ ആറ് ജയവും നാല് തോല്‍വിയുമുള്ള പ്രോട്ടീസ് 72 പോയിന്‍റും 60 വിജയശതമാനവുമായാണ് രണ്ടാം സ്ഥാനം നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.