Jeremy Solozano | മത്സരത്തിനിടെ പന്ത് തലയ്‌ക്ക് കൊണ്ടു, വിൻഡീസ് താരം പരിക്കേറ്റ് ആശുപത്രിയിൽ

author img

By

Published : Nov 21, 2021, 5:31 PM IST

Jeremy Solozano  Debutant Jeremy Solozano hit on helmet  Sri Lanka vs West Indies 1st Test  ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റ്  Dimuth Karunaratne  ജെറെമി സോളോസാനോ  ദിമുത് കരുണരത്‌നെ

ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിനിടെയാണ്(Sri Lanka vs West Indies 1st Test) അരങ്ങേറ്റ താരം ജെറെമി സോളോസാനോ(Jeremy Solozano)യുടെ തലയിൽ ശ്രീലങ്കൻ ബാറ്റർ ദിമുത് കരുണരത്‌നെ(Dimuth Karunaratne) അടിച്ച പന്ത് കൊണ്ടത്

കൊളംബോ : ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം(Sri Lanka vs West Indies 1st Test) തലയില്‍ പന്തുകൊണ്ട് വെസ്റ്റിന്‍ഡീസിന്‍റെ അരങ്ങേറ്റ താരം ജെറെമി സോളോസാനോയ്ക്ക് (Jeremy Solozano) പരിക്ക്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ഉടൻതന്നെ മെഡിക്കൽ സംഘം എത്തി താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

  • 🚨Injury Update 🚨 Debutant Jeremy Solozano was stretchered off the field after receiving a blow to his helmet while fielding.

    He has been taken to the hospital for scans. We are hoping for a speedy recovery 🙏🏽#SLvWI pic.twitter.com/3xD6Byz1kf

    — Windies Cricket (@windiescricket) November 21, 2021 " class="align-text-top noRightClick twitterSection" data=" ">

ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 24-ാം ഓവറിലാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ(Dimuth Karunaratne) പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. ഹെല്‍മെറ്റ് ഗ്രില്ലില്‍ വന്ന് പന്തിടിക്കുകയായിരുന്നു.

ALSO READ : Peng Shuai| പെങ് ഷുവായിയുടെ തിരോധാനം: ചൈനക്കെതിരെ കായിക ലോകം; പുതിയ വീഡിയോ പര്യാപ്‌തമല്ലെന്ന് സ്‌റ്റീവ് സൈമണ്‍

പന്ത് തലയിൽക്കൊണ്ട് ഗ്രൗണ്ടിൽ കിടന്ന സോളോസാനേയെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടില്‍ നിന്നുകൊണ്ടുപോയത്. താരത്തെ സ്കാനിങ്ങിന് വിധേയനാക്കി. താരത്തിന്‍റെ ആരോഗ്യനിലയക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്‌തമല്ല. ജെറമിക്ക് പകരം സബ്‌സ്റ്റി‌റ്റ്യൂട്ട് ഫീല്‍ഡറായി ഷായ് ഹോപ് കളത്തിലിറങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.