അഹമ്മദാബാദ് 'റെഡി', ടീം ഇന്ത്യ സ്റ്റേഡിയത്തില്‍; ആവേശത്തില്‍ ആരാധകര്‍

അഹമ്മദാബാദ് 'റെഡി', ടീം ഇന്ത്യ സ്റ്റേഡിയത്തില്‍; ആവേശത്തില്‍ ആരാധകര്‍
Team India Reached Ahmedabad Stadium: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഇന്ത്യന്‍ ടീം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തി.
അഹമ്മദാബാദ് : ഏകദിന ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായി അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയ ഇന്ത്യന്‍ ടീമിനെ ആവേശത്തോടെ വരവേറ്റ് ആരാധകര്‍ (Team India Reached Ahmedabad Stadium). സ്റ്റേഡിയത്തിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിനെ ആര്‍പ്പുവിളികളോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് ആരാധകര്‍ സ്വാഗതം ചെയ്‌തത്. ലോകകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീമിനെയാണ് രോഹിത് ശര്‍മയും സംഘവും നേരിടുന്നത്.
-
🚨 Indian cricket team has reached Ahmedabad stadium.#INDvsAUSfinal | #WorldcupFinal | #INDvAUS pic.twitter.com/O4brWnClbP
— Haroon 🏏🌠 (@Haroon_HMM) November 19, 2023
1,30,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. സ്റ്റേഡിയത്തിലേക്ക് മത്സര ദിവസമായ ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ ആരാധകരെത്തി തുടങ്ങി. ഇന്ത്യയുടെ നീല ജഴ്‌സിയണിഞ്ഞാണ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.
ഇന്ത്യയ്‌ക്ക് വേണ്ടി ആര്‍ത്തിരമ്പുന്ന കാണികളെ നിശബ്‌ദരാക്കുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞിരുന്നു. 'ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയത് ടീം ഇന്ത്യയാണ്. ഫൈനലില്‍ കാണികളുടെ മുഴുവന്‍ പിന്തുണയും അവര്‍ക്കൊപ്പമായിരിക്കും. ഇങ്ങനെയുള്ള വലിയൊരു ആള്‍ക്കൂട്ടത്തെ നിശബ്‌ദമാക്കുന്നതിനേക്കാള്‍ വലിയ ആത്മസംതൃപ്‌തി മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല'- എന്നായിരുന്നു പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെട്ടത്.
-
The craze for Indian team in Ahmedabad 🇮🇳🔥pic.twitter.com/3NZwE3YbdR
— Johns. (@CricCrazyJohns) November 19, 2023
ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഫൈനല്‍ മത്സരത്തിന്‍റെ സുരക്ഷ ചുമതലകള്‍ക്കായി അഹമ്മദാബാദ് നഗരത്തിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നിയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ എന്നിവരും വിശ്വമാമാങ്കത്തിന്‍റെ കലാശപ്പോരാട്ടം കാണാനെത്തുന്നുണ്ട്. കൂടാതെ, ഇന്ത്യന്‍ ക്രിക്കറ്റിലെയും സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്റ്റേഡിയേത്തിലേക്ക് എത്തും.
-
Goosebumps🔥🔥 Outside Narendra Modi Stadium for the World Cup Final 🏆🏆#INDvAUS #MSDhoni #DoltTibara #Ahmedabad #WorldcupFinal #Formula1 #IndiaVsAustralia #TaylorSwift #Shami #Modi #ViratKohli𓃵 #RohithSharma𓃵 pic.twitter.com/Avdt5w2tay
— Ankit Khanna (@ankit_khanna) November 19, 2023
ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ് (India Squad For CWC 2023): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ താക്കൂര്‍, പ്രസിദ് കൃഷ്‌ണ.
ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ് (Australia Squad For CWC 2023): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബോട്ട്, ആദം സാംപ.
