കോമണ്‍വെല്‍ത്ത് ഗെയിംസ്: അവാസാന ഓവറില്‍ വിജയം, ക്രിക്കറ്റില്‍ ചരിത്ര മെഡലുറപ്പിച്ച് ഇന്ത്യന്‍ പെണ്‍പട

author img

By

Published : Aug 6, 2022, 8:33 PM IST

commonwealth games  commonwealth games 2022  indian womens cricket team  കോമണ്‍വെല്‍ത്ത് ഗെയിംസ്  വനിത ക്രിക്കറ്റ്  സമൃതി മന്ദാന

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് റണ്‍സിനാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ സമൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് 164 റണ്‍സെടുത്തത്.

ബെര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ പെണ്‍പട. അവസാന ഓവര്‍ വരെ ആവേശം നീണ്ട സെമിഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ നാല് റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ തമ്മിലുള്ള രണ്ടാം സെമിയില്‍ വിജയിക്കുന്ന ടീമിനെയാകും ഇന്ത്യ മെഡലുറപ്പിച്ച ചരിത്ര ഫൈനലില്‍ നേരിടുക.

ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‍റെ പോരാട്ടം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 160-ല്‍ അവസാനിക്കുകയായിരുന്നു. 41 റണ്ണുമായി ടീമിനെ മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ നാറ്റ് സൈവറിന്റെ പ്രകടനം ഇംഗ്ലണ്ടിന് ഒരു ഘട്ടത്തില്‍ ജയപ്രതീക്ഷ നല്‍കിയെങ്കിലും ഇല്ലാത്ത റണ്‍സിനായോടി പുറത്തായത് ടീമിന് തിരിച്ചടിയായി. ഡാനി വയറ്റ് (35), എമി ജോണ്‍സ് (31) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ വിജയം തടയാന്‍ കഴിഞ്ഞില്ല.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 164 റണ്‍സെടുത്തത്. ഓപ്പണര്‍ സ്‌മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറി കരുത്താണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 61 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 31 പന്തില്‍ 44 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസിനും നിര്‍ണായകമായി. മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ സ്‌മൃതിയും ഷഫാലിയും നല്‍കിയത്. ഒരറ്റത്ത് ഷഫാലിയെ സാക്ഷിയാക്കി മന്ദാന അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.

എട്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഷഫാലി (15) പുറത്താവുമ്പോള്‍ 76 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്. ഫ്രേയ കെംപാണ് ഷഫാലിയെ തിരിച്ച് കയറ്റിയത്. വൈകാതെ മന്ദാനയും മടങ്ങി. നതാലി സ്‌കിവറിനാണ് വിക്കറ്റ്. തുടര്‍ന്ന് എത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് തിളങ്ങാനായില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത താരത്തെ ഫ്രേയ കെംപ് പുറത്താക്കി. തുടര്‍ന്ന് ഒന്നിച്ച ജമീമ- ദീപ്‌തി ശര്‍മ (20 പന്തില്‍ 22) സഖ്യം ഇന്ത്യയെ 150 കടത്തി. 53 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.