Halal Meat | ഭക്ഷണ ശീലങ്ങള്‍ വ്യക്തിഗതം ; ഹലാല്‍ വിവാദത്തില്‍ ബിസിസിഐ

author img

By

Published : Nov 23, 2021, 9:44 PM IST

Halal meat controversy  BCCI on Halal meat controversy  Arun Dhumal  Arun Dhumal on Halal meat  Treasurer Arun Dhumal  Indian Cricket team  ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം  ബിസിസിഐ  ഹലാല്‍ വിവാഗത്തില്‍ ബിസിസിഐ  ഹലാല്‍ മാംസം  അരുണ്‍ ധുമാല്‍

Halal meat controversy| കളിക്കാര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ബിസിസിഐ (BCCI) അല്ലെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ (Arun Dhumal )

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ( Indian Cricket team) ഡയറ്റ് പ്ലാനിലെ (diet plan) ഹലാല്‍ വിഭവവുമായി (Halal meat ) ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ബിസിസിഐ(BCCI). കളിക്കാര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ബിസിസിഐ അല്ലെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ (Arun Dhumal ) പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തോടാണ് ധുമാല്‍ ഇക്കാര്യം പറഞ്ഞത്. 'എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടയെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കളിക്കാര്‍ക്കുണ്ട്. എവിടെ നിന്നാണ് ഇത്തരം ചര്‍ച്ചകളുണ്ടാവുന്നതെന്ന് തനിക്കറിയില്ല

ഈ ഡയറ്റ് പ്ലാന്‍ ചര്‍ച്ച ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്‌തിട്ടില്ല. എപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എനിക്കറിയില്ല. ഞങ്ങൾ ഡയറ്റ് പ്ലാനുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഭക്ഷണ ശീലങ്ങൾ വ്യക്തിഗതമാണ്. ബിസിസിഐക്ക് അതിൽ ഒരു പങ്കുമില്ല'- ധുമാല്‍ വ്യക്തമാക്കി.

പുതിയ മെനുവിൽ പന്നി, ബീഫ് വിഭവങ്ങൾക്ക് വിലക്കുണ്ടെന്നും, നോൺവെജ് കഴിക്കാൻ ആഗ്രഹിക്കുന്നവർ ഹലാൽ വിഭവങ്ങൾ മാത്രമേ കഴിക്കാവൂവെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേചൊല്ലി വലിയ വിമര്‍ശനമാണ് ബിസിസിഐക്ക് നേരെ ഉയര്‍ന്നത്.

also read: India vs New Zealand | കിവീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയ്‌ക്ക് തിരിച്ചടി ; കെഎല്‍ രാഹുല്‍ പുറത്ത്

മാംസാഹാരം ഉപയോഗിക്കുന്നവരെ വിലക്കുന്നതിനും, ഉപയോഗിക്കുന്നവര്‍ ഹലാൽ മാംസം ഭക്ഷിക്കണമെന്നുമുള്ള നിര്‍ദേശത്തിന്‍റെ പേരിലാണ് സോഷ്യല്‍ മീഡിയ ബിസിസിഐക്ക് നേരെ തിരിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.