Asia Cup Super 4 Pakistan vs Srilanka: ജയിക്കുന്നവര്‍ ഫൈനലിലേക്ക്; 'മഴപ്പേടി'യില്‍ ഇന്ന് ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും ജീവന്മരണപ്പോര്

Asia Cup Super 4 Pakistan vs Srilanka: ജയിക്കുന്നവര്‍ ഫൈനലിലേക്ക്; 'മഴപ്പേടി'യില്‍ ഇന്ന് ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും ജീവന്മരണപ്പോര്
Pakistan vs Srilanka Match Details : പാകിസ്ഥാന്‍ ശ്രീലങ്ക ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം. ഇന്ന് ജയിക്കുന്ന ടീം ഫൈനലിലേക്ക്. മത്സരം കൊളംബോയില്‍.
കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ഫൈനലില്‍ ടീം ഇന്ത്യയുടെ എതിരാളികള്‍ ആരാകുമെന്ന് ഇന്ന് (സെപ്‌റ്റംബര്‍ 14) അറിയാം. നോക്ക് ഔട്ട് റൗണ്ടിന് സമാനമായ മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെയാണ് (Pakistan vs Srilanka) നേരിടുന്നത്. സൂപ്പര്‍ ഫോറില്‍ (Super Four) ഇരു ടീമുകളുടെയും അവസാന മത്സരമാണ് ഇന്നത്തേത്.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ നേരത്തെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇരു ടീമും ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരം ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും ജീവന്‍മരണ പോരാട്ടമായത്. നിലവില്‍, പോയിന്‍റ് പട്ടികയില്‍ (Asia Cup Super 4 Points Table) ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്.
രണ്ട് പോയിന്‍റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റിന്‍റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത് (Asia Cup Pakistan vs Bangladesh Result). തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് 228 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി ബാബര്‍ അസമും സംഘവും വഴങ്ങി (India vs Pakistan Asia Cup Result 2023).
മറുവശത്ത് ശ്രീലങ്ക, ആദ്യ കളിയില്‍ ബംഗ്ലാദേശിനെ 21 റണ്‍സിനാണ് കീഴ്‌പ്പെടുത്തിയത് (Srilanka vs Bangladesh Result). കൊളംബോയില്‍ ഇന്ത്യയോട് 41 റണ്‍സിന്‍റെ തോല്‍വി അവര്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നു (India vs Srilanka Result Asia Cup 2023).
കൊളംബോയില്‍ ഇന്നും മഴക്കളിയോ...? ഏഷ്യ കപ്പ് ഫൈനല്‍ ബെര്‍ത്തുറപ്പിക്കുന്നതിനുള്ള നിര്‍ണായക മത്സരത്തിനൊരുങ്ങുകയാണ് പാകിസ്ഥാന്‍ ശ്രീലങ്ക ടീമുകള്‍. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് (Colombo Premadasa Stadium) ഇന്നത്തെ സൂപ്പര്‍ പോര്. മുന്‍ മത്സരങ്ങളിലേത് പോലെ തന്നെ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കാനിരിക്കുന്ന ഈ മത്സരത്തിനും മഴഭീഷണി നിലനില്‍ക്കുന്നുണ്ട് (Colombo Weather Report).
കൊളംബോയില്‍ ഇന്ന് മഴയ്‌ക്ക് 93 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത് (Colombo Rain Prediction Today). രാത്രിയോടെ ഇത് 48 ശതമാനമായി കുറയുമെന്നതാണ് ഇരു ടീമുകളുടെയും പ്രതീക്ഷ. അതേസമയം, ഇന്ന് മത്സരം മഴയെടുത്താല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ശ്രീലങ്ക ആയിരിക്കും ഫൈനലിന് യോഗ്യത നേടുന്നത്.
-0.20 ആണ് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയുടെ റണ്‍റേറ്റ്. പാകിസ്ഥാന്‍റെ നെറ്റ് റണ്‍ റേറ്റ് നിലവില്‍ -1.89 ആണ്.
