Achamillai Song Glimpse: ഭയം ഒഴിവാക്കി ദുല്‍ഖര്‍! പുതിയ വിരുന്ന്‌ വൈറല്‍

author img

By

Published : Jan 13, 2022, 4:33 PM IST

Dulquer Salmaan sings for tamil movie  Achamillai Song Glimpse  ഭയം ഒഴിവാക്കി ദുല്‍ഖര്‍  'ഹേയ്‌ സിനാമിക'യിലെ പുതിയ ഗാനം നാളെ പുറത്തിറങ്ങും  Dulquer Salmaan 33rd movie  Hey Sinamika from OK Kanmani song  Hey Sinamika song  Dulquer Salmaan sings Achamillai

Achamillai Song Glimpse: തമിഴ്‌ സിനിമയ്‌ക്കായി ആദ്യമായി ശബ്‌ദം നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. 'ഹേയ്‌ സിനാമിക'യിലെ പുതിയ ഗാനം നാളെ പുറത്തിറങ്ങും.

Dulquer Salmaan sings for tamil movie: ഭയം ഒഴിവാക്കി ദുല്‍ഖര്‍ സല്‍മാന്‍. താനൊരു ഗായകനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ തമിഴ്‌ ചിത്രമായ 'ഹേയ്‌ സിനാമിക'യിലെ പുതിയ ഗാനം നാളെ പുറത്തിറങ്ങും.

Achamillai Song Glimpse: ചിത്രത്തിനായി ദുല്‍ഖര്‍ പാടിയ ഗാനത്തിന്‍റെ ഷോട്ട്‌ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗാനം ദുല്‍ഖറും തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ പങ്കുവച്ചിട്ടുണ്ട്‌. ഗാനത്തിനൊപ്പം ഒരു കുറിപ്പും ദുല്‍ഖര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌.

Dulquer Salmaan sings Achamillai: 'ഭയം ഒഴിവാക്കുക, ആകാശം വീഴും!

ദുൽഖർ സൽമാന്‍റെ വശ്യമായ ശബ്‌ദത്തില്‍ ആദ്യമായി 'ഭയപ്പെടേണ്ട'. തമിഴ് ഫെസ്‌റ്റിവലില്‍ നിങ്ങള്‍ക്ക്‌ വിരുന്നൊരുക്കാന്‍ മനോഹരമായ തമിഴ് ഗാനം വരുന്നു... നിങ്ങൾ നിർഭയരായി കഴിഞ്ഞാല്‍, ജീവിതം പരിധിയില്ലാത്തതായിത്തീരുന്നു! ഇതാദ്യമായാണ് തമിഴിൽ പാടുന്നത്. 'ഹേയ്‌ സിനാമിക'യിലെ 'അച്ചമില്ലൈ' എന്ന ഗാനം ജനുവരി 14നാണ്‌ പുറത്തിറങ്ങുക.' -ഇപ്രകാരമാണ് ദുല്‍ഖര്‍ കുറിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയാണ് സംഗീതം.

Dulquer Salmaan 33rd movie : ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്‌. കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'. കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ് നായിക. ഇത്തരം സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika from OK Kanmani song : മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌ ആണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. ഗോവിന്ദ്‌ വസന്ത സംഗീതവും നിര്‍വഹിക്കും. ചിത്രത്തിന്‍റെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Also Read: Naga Chaitanya opens up on divorce | 'അവള്‍ സന്തോഷവതി ആണെങ്കില്‍ ഞാനും സന്തോഷവാന്‍'; വിവാഹ മോചനത്തില്‍ നാഗ ചൈതന്യയുടെ ആദ്യ പ്രതികരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.