Bro Daddy video song: പറയാതെ വന്ന്‌ ബ്രോ ഡാഡി...

author img

By

Published : Jan 13, 2022, 6:11 PM IST

Bro Daddy first video song  Parayathe Vannen song  'ബ്രോ ഡാഡി'യിലെ ആദ്യ വീഡിയോ ഗാനം  പറയാതെ വന്ന്‌ ബ്രോ ഡാഡി  Bro Daddy trailer  Bro Daddy cast and crew  Bro Daddy release

Parayathe Vannen song: 'ബ്രോ ഡാഡി'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന കൊമഡി ചിത്രമാണ് ബ്രോ ഡാഡി.

Bro Daddy first video song: പറയാതെ വന്ന്‌ ബ്രോ ഡാഡി.. ബ്രോ ഡാഡിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മോഹന്‍ലാലും മീനയും, പൃഥ്വിരാജും കല്യാണിയും ഒന്നിച്ചുള്ള മനോഹര നിമിഷമാണ് 4.29 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍.

Parayathe Vannen song: ലക്ഷ്‌മി ശ്രീകുമാറിന്‍റെ വരികള്‍ക്ക്‌ ദീപക്‌ ദേവിന്‍റെ സംഗീതത്തില്‍ എംജി ശ്രീകുമാറും വിനീത്‌ ശ്രീനിവാസനും ചേര്‍ന്നാണ് ഗാനാലാപനം.

  • " class="align-text-top noRightClick twitterSection" data="">

'ലൂസിഫറി'ന് ശേഷം മോഹന്‍ലാല്‍ - പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. നാളേറെയായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്‌, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്‌ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

Bro Daddy trailer: നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. പൂര്‍ണമായും കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് 'ബ്രോ ഡാഡി'യുടെ പ്രധാന ആകര്‍ഷണം.

ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മകനായി പൃഥ്വിരാജും വേഷമിടുന്നു. ഈശോ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദര്‍ശനും വേഷമിടുന്നു. അന്ന എന്ന കഥാപാത്രത്തെ കല്യാണിയും അന്നമ്മ എന്ന കഥാപാത്രത്തെ മീനയുമാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മീനയ്‌ക്ക്‌.

Bro Daddy cast and crew: കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, ജഗദീഷ്‌, ലാലു അലക്‌സ്‌, ജാഫര്‍ ഇടുക്കി, നിഖില വിമല്‍, മല്ലിക സുകുമാരന്‍, കാവ്യ എം.ഷെട്ടി തുടങ്ങിയവരും 'ബ്രോ ഡാഡി'യില്‍ അണിനിരക്കുന്നു. ബിബിന്‍ മാളിയേക്കലിന്‍റെ തിരക്കഥയില്‍ പൃഥ്വിരാ‌ജിന്‍റെ സംവിധാനത്തില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം.

ദീപക്‌ ദേവ് ആണ് സംഗീത സംവിധാനം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കും. എം ആര്‍ രാജകൃഷ്‌ണനാണ് ഓഡിയോഗ്രാഫി. അഖിലേഷ്‌ മോഹന്‍ എഡിറ്റിങും നിര്‍വഹിക്കും.

Bro Daddy release: ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ജനുവരി 26നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read: Achamillai Song Glimpse: ഭയം ഒഴിവാക്കി ദുല്‍ഖര്‍! പുതിയ വിരുന്ന്‌ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.