ഗഗന്‍യാന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് പരീക്ഷണം വിജയകരം

author img

By

Published : Nov 21, 2022, 10:40 AM IST

ഗഗന്‍യാന്‍  ഗഗന്‍യാന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് പരീക്ഷണം  ഐഎസ്ആര്‍ഒ  വിഎസ്എസ്‌സി  ഗഗന്‍യാന്‍ പാരച്യൂട്ട് പരീക്ഷണം  gaganyaan program parachute air drop test  gaganyaan  isro gaganyaan  gaganyaan parachute air drop test

തിരുവനന്തപുരം വിഎസ്എസ്‌സിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് ത്സാന്‍സി ജില്ലയിലെ ബബീന ഫീല്‍ഡ് ഫയര്‍ റേഞ്ചിലായിരുന്നു പരീക്ഷണം.

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന 'ഗഗന്‍യാന്‍' വിക്ഷേപണപദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ പാര്യച്യൂട്ട് പരീക്ഷണം നടത്തി ഐഎസ്ആര്‍ഒ. തിരുവനന്തപുരം വിഎസ്എസ്‌സിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് ത്സാന്‍സി ജില്ലയിലെ ബബീന ഫീല്‍ഡ് ഫയര്‍ റേഞ്ചിലായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഗഗന്‍യാന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട സുപ്രധാന നാഴികകല്ലായിരുന്നു ഈ പരീക്ഷണം.

അന്തരീക്ഷത്തിലേക്ക് കടന്ന് അതിവേഗം താഴേക്ക് വരുന്ന ക്രൂ മൊഡ്യൂളിനെ പാരച്യൂട്ട് ഉപയോഗിച്ച് നിയന്ത്രിച്ച് സുരക്ഷിതമായിറക്കുന്ന പ്രക്രിയയാണിത്. ഗഗന്‍യാല്‍ ഡിസലറേഷന്‍ സിസ്‌റ്റത്തില്‍ മൂന്ന് പ്രധാന പാരച്യൂട്ടുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ രണ്ടെണ്ണം ബഹിരാകാശ യാത്രികരെ ഭൂമിയിലിറക്കാന്‍ പര്യാപ്‌തമാണ്.

വ്യോമസേനയുടെ ഐഎല്‍ 76 വിമാനത്തിന്‍റെ സഹായത്തോടെയാണ് പരീക്ഷണം നടന്നത്. ഡമ്മി പേടകത്തെ 2.5 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ച ശേഷം വിമാനം ഉപയോഗിച്ച് താഴെയിറക്കി. പ്രധാന പാരച്യൂട്ടിനെ രണ്ട് ചെറിയ പൈറോ അടിസ്ഥാനമാക്കിയുള്ള മോർട്ടാർ-വിന്യസിച്ച പൈലറ്റ് പാരച്യൂട്ടുകളാണ് വലിച്ചത്.

പൂർണമായി വീർപ്പിച്ച പ്രധാന പാരച്യൂട്ടുകൾ പേലോഡ് വേഗത സുരക്ഷിതമായ ലാൻഡിങ് വേഗതയിലേക്ക് കുറച്ചു. ഏകദേശം 2-3 മിനിട്ട് നീണ്ട് നിന്നതായിരുന്നു പരീക്ഷണം. ഐഎസ്ആർഒയുടെയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെയും (ഡിആർഡിഒ) സംയുക്ത സംരംഭമാണ് പാരച്യൂട്ട് അധിഷ്‌ഠിത ഡിസെലറേഷൻ സിസ്റ്റത്തിന്‍റെ രൂപകല്‍പനയും വികസനവും.

നിര്‍ണായകമായ പരീക്ഷണ വേളയില്‍ മുതിര്‍ന്ന ഐഎസ്ആർഒ, ഡിആർഡിഒ ശാസ്ത്രജ്ഞര്‍ക്കൊപ്പം വ്യോമസേന ഉദ്യോഗസ്ഥരും പങ്കാളികളായി. കൂടാതെ രാജ്യത്തെ പ്രമുഖ ഏജൻസികളായ ഐഎസ്ആർഒ, ഡിആർഡിഒ, ഇന്ത്യൻ എയർഫോഴ്‌സ്, ഇന്ത്യൻ ആർമി എന്നിവ തമ്മിലുള്ള ഏകോപനവും ഇതിലൂടെ തെളിയിക്കപ്പെട്ടതായി ഐഎസ്ആര്‍ഒയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2024ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.